യുവതികളെ ശബരിമലയില്‍ വിലക്കേണ്ടതില്ല: സ്വാമി അഗ്‌നിവേശ്
കോഴിക്കോട്: ശബരിമലയിലെ സ്ത്രീ വിവേചനത്തോട് യോജിക്കില്ലെന്നും പുരുഷാധിപത്യപരമായ മതങ്ങളില്‍നിന്ന് പുറത്തുവന്നാലേ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കൂവെന്നും സാമൂഹിക പ്രവര്‍ത്തകനായ സ്വാമി അഗ്‌നിവേശ്. കേരള സാഹിത്യോത്സവത്തിന്റെ മൂന്നാംദിനത്തില്‍ 'ഐ ആം നോട്ട് എ ഹിന്ദു' എന്ന ചര്‍ച്ചയില്‍ നടി പത്മപ്രിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യത്വമാണ് എന്റെ മതം. മതങ്ങള്‍ സൃഷ്ടിക്കപ്പെട്ടതാണ്, അവ യഥാര്‍ഥത്തില്‍ മനുഷ്യരെ അടിമകളാക്കുകയാണ്. തന്നെ സംബന്ധിച്ച് ദൈവം എന്നത് സ്‌നേഹവും അനുകമ്പയുമാണ്. താനൊരു ബ്രഹ്മചര്യയാണ്. പക്ഷെ പത്തു വയസിനു മുകളിലുള്ള സ്ത്രീകളെ ഒരിക്കലും ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഗോവധത്തെ കുറിച്ചുള്ള കാണികളുടെ ചോദ്യത്തിന് മൃഗങ്ങളെ കൊന്നൊടുക്കുന്നതില്‍ തനിക്ക് യോജിപ്പില്ലെന്നും എന്നാല്‍ ഗോമാംസം കൈവശംവച്ച നിഷ്‌കളങ്കരായ ആളുകളെ കൊന്നു തള്ളുന്ന ഫാസിസ്റ്റ് നിലപാടുകളെ ശക്തമായി എതിര്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. മോദി വരാണസിയില്‍ മത്സരിക്കുകയാണെങ്കില്‍ പൊതുസ്ഥാനാര്‍ഥിയായി താന്‍ മത്സര രംഗത്തുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."