HOME
DETAILS
MAL
സാമ്പത്തിക സംവരണം: പ്രക്ഷോഭം നടത്തുമെന്ന് എസ്.ഡി.പി.ഐ
backup
January 12 2019 | 20:01 PM
കോഴിക്കോട്: സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനെതിരേ എസ്.ഡി.പി.ഐ പ്രക്ഷോഭം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലോക്സഭയില്‍ സംവരണ ബില്ലിനെ അനുകൂലിച്ച സംസ്ഥാനത്തെ എം.പിമാരുടെ ഓഫിസുകളിലേക്ക് 17ന് ജനകീയ മാര്‍ച്ച് നടത്തും.
ഫെബ്രുവരി അഞ്ചിന് സെക്രട്ടേറിയറ്റിനു ചുറ്റും സംവരണ സമുദായങ്ങള്‍ മതില് തീര്‍ക്കും. വാര്‍ത്താസമ്മേളനത്തില്‍ പി. അബ്ദുല്‍ മജീദ് ഫൈസി, അജ്മല്‍ ഇസ്മായില്‍, മൊയ്തീന്‍കുഞ്ഞ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."