HOME
DETAILS
MAL
ഗെയില്‍; ആക്ഷന്‍ കമ്മിറ്റി പ്രകടനം നടത്തി
backup
February 27 2017 | 02:02 AM
മുക്കം: ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനെതിരേ ആക്ഷന്‍ കമ്മിറ്റി മുക്കത്ത് പ്രകടനവും പൊതുയോഗവും നടത്തി. കാരശ്ശേരി ബാങ്ക് പരിസരത്തു നിന്നാരംഭിച്ച റാലി എസ്.കെ പാര്‍ക്കില്‍ സമാപിച്ചു.
സമരസമിതി മലപ്പുറം ജില്ലാ കണ്‍വീനര്‍ അലവിക്കുട്ടി കാവനൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഗല്‍ സെല്‍ ചെയര്മാന് അഡ്വ. വി.ടിപ്രദീപ് കുമാര്‍ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്തംഗം സി.കെ ഖാസിം, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ വി. കുഞ്ഞാലി, എം.ടി അഷ്റഫ്, കെ.സി അന്‍വര്‍, യൂനുസ് പുത്തലത്ത്, ഷിംജി വാരിയംകണ്ടി, ശംസുദ്ദീന്‍ ചെറുവാടി, ഉസ്മാന് അലി, കെ.പി ഷാജി, നാസര്‍ സെഞ്ച്വറി, നടുക്കണ്ടി അബൂബക്കര്‍, കെ.സി നൂറുദ്ദീന്‍, ശമീര്‍ മാസ്റ്റര്‍, മഞ്ചറ അഹമ്മദ് കുട്ടി, നൗഷാദ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."