ദരിദ്രകുട്ടികള്‍ക്ക് ഭക്ഷണം വിളമ്പിയില്ല: ഡല്‍ഹിയില്‍ ഹോട്ടലിനെതിരേ നടപടി
ന്യൂഡല്‍ഹി:ദരിദ്രരായ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം വിളമ്പാന്‍ തയാറായാകാതിരുന്ന ഡല്‍ഹിയിലെ ഹോട്ടലിനു നേരെ നടപടി. കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയിലെ ഒരു റസ്റ്റോറന്റില്‍ തെരുവില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് ഭക്ഷണം നിഷേധിച്ചത്.സൊണാലി ഷെട്ടി എന്ന യുവതിയാണ് കുട്ടികളോടൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ വന്നത്. ഭര്‍ത്താവിന്റെ ജന്മദിനം ആയതു കൊണ്ടാണ് ഭക്ഷണം കഴിക്കാന്‍ ഹോട്ടലിലേക്ക് വന്നത്.
ഹോട്ടലില്‍ കയറി ഇരുന്ന കുട്ടികളെ അധികൃതര്‍ ഇറക്കി വിടുകയായിരുന്നു.
തുടര്‍ന്ന് മാതാവും മക്കളും ഹോട്ടലിന് മുമ്പില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പത്തു മണിക്കൂറോളം തങ്ങള്‍ ഹോട്ടലിന് മുന്നില്‍ പ്രതിഷേധിച്ച് ഇരുന്നുവെന്നും എന്നാല്‍ തന്നെയും മക്കളെയും ഹോട്ടലുകാര്‍ അപമാനിക്കുകയായിരുന്നുവെന്നും സോണാലി പറഞ്ഞു. ദരിദ്രരായാല്‍ ഹോട്ടലിലും മറ്റും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ലെന്നത് മനുഷ്യത്വമല്ലെന്നും അവര്പറഞ്ഞു. മറ്റ് ഉപഭോക്താക്കളെ കുട്ടികള്‍ ശല്യം ചെയ്തതിനാലാണ് അവരെ ഇറക്കിവിട്ടതെന്നാണ് റസ്റ്റോറന്റ് അധികൃതര്‍ പറയുന്നത്.
സംഭവത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ ഇടപെടുകയും നിജസ്ഥിതി അന്വേഷിക്കുകയും ചെയ്യുകയാണ്.
പാവങ്ങള്‍ക്ക് ഭക്ഷണം വിളമ്പാന്‍ വിസമ്മതിച്ച ഹോട്ടലിനെതിരേ ശകതമായ നടപടിയെടുക്കുമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.
സംഭവം ശരിയാണെന്നു തെളിഞ്ഞാല്‍ ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റക്കാര്‍ക്കെതിരേ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സൊണാലി ഷെട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."