HOME
DETAILS

അൽഖോബാർ എസ്‌ഐസി മനുഷ്യ ജാലിക സംഘടിപ്പിച്ചു

  
backup
February 01 2020 | 14:02 PM

skssf-manusyajalika
      ദമാം:  രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന പ്രമേയത്തിൽ റിപ്പബ്ലിക്ക് ദിനത്തിൽ  എസ്‌കെഎസ്എസ്എഫ് നടത്തുന്ന ജാലികയുടെ ഭാഗമായി സമസ്ത ഇസ്‌ലാമിക് സെന്റർ അൽഖോബാർ സെൻട്രൽ കമ്മിറ്റി റഫ ഓഡിറ്റോറിയത്തിൽ മനുഷ്യ ജാലിക സംഘടിപ്പിച്ചു. രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന വിഷയത്തിൽ സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി ദേശീയ കമ്മിറ്റി വർക്കിങ് സിക്രട്ടറി  അബൂജിർഫാസ് മൗലവി മുഖ്യ പ്രഭാഷണം നടത്തി. മത, രാഷ്ട്രീയ, സംഘടനകൾക്കതീതമായി എല്ലാ മതേതര വിശ്വാസികളും  ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ഇന്ത്യയുടെ മതേതരത്തിനു കളങ്കം   ചാർത്തുന്നവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തണമെന്നും സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി വർക്കിംഗ് സെക്രട്ടറി അബൂ ജിർഫാസ് മൗലവി ആഹ്വാനം ചെയ്തു.

      ഇന്ത്യയിൽ ജീവിക്കുന്ന പൗരൻമാർക്ക് തുല്യ നീതിയും അവകാശങ്ങളും വകവെച്ചു തരുന്ന- ഭരണ ഘടന ഉയർത്തി  പിടിച്ച മഹിത ആശയങ്ങളും,  രാഷ്ട്ര ശിൽപികൾ നിതാന്ത ജാഗ്രതയോടെ എഴുതിയുണ്ടാക്കിയ "ഭരണഘടനയെ" യെയും കണ്ണിലെ കൃഷ്ണ മണി പോലെ  സംരക്ഷിക്കാൻ ഓരോ പൗരനും ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാഷണൽ കമ്മിറ്റി വൈസ് ചെയർമാൻ സയ്യിദ് സൈനുൽ ആബിദ് തങ്ങൾ മൊഗ്റാൽ തങ്ങൾ  ഉദ്ഘാടനം ചെയ്തു.  അൽഖോബാർ കമ്മിറ്റി പ്രസിഡന്റ്  നാസർ ദാരിമി അസ്അദി അദ്ധ്യക്ഷത വഹിച്ചു. 
       
ഭരണ ഘടനാ ആമുഖം വായന   നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ്  ബഷീർ ബാഖവിയും  പ്രതിജ്ഞ ചൊല്ലിക്കൊടുക്കൽ  സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ  മൗലവിയും നിർവഹിച്ചു. മുഹമ്മദ് പുതുക്കുടി , അമീർ , മുഹമ്മദ് റാഫി  എന്നിവർ ദേശീയോദ്ഗ്രഥന ഗാനം അവതരിപ്പിച്ചു. സ്വാതന്ത്യ സമര നായകരെ കുറിച്ചുള്ള ഗാനം മരക്കാർകുട്ടി ഹാജി ആലപിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സിറാജ് ആലുവ  (കെഎംസിസി, സെക്രട്ടറി അൽഖോബാർ ), സലിം സാഹിബ് (ഒ ഐ സി സി സെക്രട്ടറി ദമാം കമ്മിറ്റി ) നിതീഷ് മുദംബല  (നവോദയ,  സെക്രട്ടറി, നാഷണൽ കമ്മിറ്റി ), നവാസ് ( കെ എൻ എം  അഖ്‌റബിയ യൂണിറ്റ്) എന്നിവർ സംസാരിച്ചു. സുഹൈൽ ഹുദവി ( എസ് ഐ സി ഈസ്റ്റേൺ പ്രോവിൻസ് പ്രസിഡന്റ്),അലി അക്ബർ തങ്ങൾ (അഖ്റബിയ്യ പ്രസിഡന്റ് ), മുഹമ്മദ് ഷാജി കായംകുളം (സുബേക്ക പ്രസിഡന്റ്), മരക്കാർ കുട്ടി ഹാജി (ശമാലിയ്യ ചെയർമാൻ), അബ്ദുൽ അസീസ് (മാനേജർ റഫാ ഹോസ്പിറ്റൽ) എന്നിവർ സംബന്ധിച്ചു.
 
       അബ്ദുറഹ്മാൻ ഉദുമ, ശിഹാബ്. വി. പി, ഷൗക്കത്തലി അഖ്റബിയ്യ. മുഹമ്മദ് ഷാജി, മുഹമ്മദ് പുതുക്കുടി, സഹീർ കണ്ണൂർ, സുബൈർ പട്ടാമ്പി, നൗഷാദ് അഖ്റബിയ്യ, മുഹമ്മദ് റാഫി കണ്ണൂർ, മുഹമ്മദ് ആക്കോട്, അനസ് റാഖ, സൈനുദ്ദീൻ എന്നിവർ  നേതൃത്വം നൽകി. ജലാൽ മൗലവിയുടെ പ്രാർത്ഥന നിർവഹിച്ചു. അൻഷാദ് വാഫി സ്വാഗതവും  സെൻട്രൽ കമ്മിറ്റ ട്രഷറർ ഇക്ബാൽ ആനമങ്ങാട്  നന്ദിയും പറഞ്ഞു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  9 minutes ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  an hour ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  2 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  2 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  2 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  11 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  12 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  13 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  13 hours ago