കുരുന്നുകള്‍ക്ക് കൈത്താങ്ങായി ട്രിവാന്‍ഡ്രണ്‍
തിരുവനന്തപുരം: വനിതാ ശിശുക്ഷേമ വകുപ്പിന്റെ ബാലനിധിയിലേക്ക് ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി സന്നദ്ധസംഘടനയായ സര്‍സാസും വനിതാ ശിശുക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച 'ഫിനാസ്ട്ര ട്രിവാന്‍ഡ്രണ്‍ 2019' കൂട്ടയോട്ടം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
പ്രായഭേദമന്യേ രണ്ടായിരത്തോളം ആളുകളാണ് കവടിയാര്‍-വെള്ളയമ്പലം കേന്ദ്രീകരിച്ച് സംഘടിപ്പിച്ച ഓട്ടത്തില്‍ പങ്കാളികളായത്. പുരുഷവിഭാഗം 10 കിലോമീറ്റര്‍ ഓട്ടത്തില്‍ മനോജ് ആര്‍.എസ്, ബിനോയ് പീറ്റര്‍, വനിതാ വിഭാഗത്തില്‍ ജോസ്മി ജോസഫ് എന്നിവര്‍ വിജയികളായി.കോര്‍പ്പറേറ്റ് റിലേയില്‍ യു.എസ്.ടി ഗ്ലോബലിന്റെ ടീം ഒന്നാമതെത്തി. എന്‍വസ്റ്റ് നെറ്റിനാണ് രണ്ടാം സ്ഥാനം. ജിജി തോംസണ്‍ ഐ.എ.എസ്, ഫിനാസ്ട്ര പ്രതിനിധി മാത്യു ജേക്കബ് ജിടെക്. സി.എസ്.ആര്‍ തലവന്‍ സുരി അമര്‍നാഥ്, എല്‍.എന്‍.സി.പി ഡയറക്ടര്‍ കിഷോര്‍, സ്‌കോഡ മലയാളം മോട്ടോര്‍സ് പ്രതിനിധി ഇജാസ് വിവിധ വിഭാഗത്തിലുള്ള ഓട്ടങ്ങള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
കുട്ടികളുടെ അവകാശ ബോധവല്‍ക്കരണവും ബാലനിധിയിലേക്കുള്ള ഫണ്ട് സമാഹരണവുമായിരുന്നു കൂട്ടയോട്ടത്തിന്റെ ലക്ഷ്യം. തുടര്‍ച്ചയായ ആറാം വര്‍ഷമാണ് കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്. രജിസ്‌ട്രേഷനിലൂടെ ലഭിച്ച തുക ബാലനിധിയിലേക്ക് നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."