അന്ധവിശ്വാസങ്ങള്ക്കെതിരേ ശാസ്ത്രചിന്ത വളര്‍ത്തിയെടുക്കണം: മുഖ്യമന്ത്രി
മാള: ശാസ്ത്രം മനുഷ്യ നന്മക്കായി വളരുമ്പോള്‍ ബോധപൂര്‍വം അന്ധവിശ്വാസങ്ങള്‍ വളര്‍ത്തി ശാസ്ത്ര വികാസത്തെ പിന്നോട്ടടിപ്പിക്കാനുള്ള ഗൂഢ നീക്കങ്ങള്‍ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. കുഴൂര്‍ കാക്കുളിശ്ശേരിയില്‍ ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബോട്ടാനിക് ഗാര്ഡന് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ ഒന്നാംഘട്ട ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തോടുകള്‍ വീണ്ടുമുണ്ടാക്കാനായുള്ള ശ്രമത്തില്‍ തഴക്കൈതകളുടെ പ്രാധാന്യമേറെയാണ്. പഴയതില്‍ നിന്നും വ്യത്യസ്ഥമായി ഇതൊരു വ്യാവസായിക ഉല്പന്നമാക്കി മാറ്റേണ്ടതുണ്ട്. മൂല്യവര്‍ധിത ഉല്പന്നങ്ങളുണ്ടാക്കണം. അതില്‍തന്നെ മെത്തപ്പായുണ്ടാക്കിയാല് വാങ്ങാനേറെയാളുകളുണ്ടാകും. തഴക്കൈതയുടെ നാരുകളുപയോഗിച്ചുള്ള ഉല്പന്നങ്ങളും ലക്ഷ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വി.ആര് സുനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. കെ സതീഷ്കുമാര്‍, കുഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശാന്തകുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ ചന്ദ്രന്, ജില്ലാ പഞ്ചായത്തംഗങ്ങളായ നിര്‍മ്മല്‍ സി. പാത്താടന്‍, ബിജി വിത്സന്, വാര്‍ഡംഗം വി.വി അന്തോണി, കെ.എസ്.സി എസ്.ടി.ഇ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പി.എച്ച് കുര്യന്, ഡോ. ആര് പ്രകാശ്കുമാര് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."