സുല്‍ത്താന്‍പേട്ട-വെള്ളതെരുവ് റോഡിലെ സിഗ്നല്‍ നോക്കുകുത്തി
പാലക്കാട്: നഗരത്തിലെ ഏറെ തിരക്കുള്ള സുല്‍ത്താന്‍പേട്ട ജങ്ഷനു സമീപത്തെ വെള്ളാന് തെരുവിലെ അശാസ്ത്രീയമായ സിഗ്നല്‍ സംവിധാനം നോക്കുകുത്തിയാവുന്നു.
വെള്ളാന് തെരുവില്‍ നിന്നും ഹെഡ്പോസ്റ്റോഫിസ് റോഡിലേയ്ക്കുള്ള വാഹനങ്ങള്‍ സിഗ്നല്‍ പാലിക്കാതെയാണ് പോകുന്നത്. ഹെഡ്പോസ്റ്റോഫിസ് റോഡില്‍ നിന്നുവരുന്ന വാഹനങ്ങള്‍ക്ക് സുല്‍ത്താന്‍പേട്ട കവലയില്‍ റൈറ്റ് ടേണ്‍ ഉള്ളതിനാല്‍ ഇവിടെയാകെ ആശയകുഴപ്പമാണ്.
സിഗ്നല്‍ പോസ്റ്റുകള്‍ക്കു സമീപം സ്റ്റോപ്പ് ബാറുകളോ കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ സീബ്രാ ലൈനോ ഇല്ല.
സ്റ്റേഡിയം റോഡില്‍ നിന്നുവരുന്ന വാഹനങ്ങള്‍ സുല്‍ത്താന്‍പേട്ടയിലെ സിഗ്നല്‍ ഒഴിവാക്കാന്‍ വേണ്ടണ്ടിയാണ് ഇതുവഴി ഹെഡ്പോസ്റ്റോഫിസ് റോഡിലേയ്ക്കു കയറുന്നത്. റോഡുതിരിയുന്നതിനു മുന്‍പുവേണം സിഗ്നല്‍ സ്ഥാപിക്കാന്‍ എന്നിരിക്കെ സിഗ്നലിന്റെ അശാസ്ത്രീയമായ രീതിയാണ് ഇവിടെ വാഹനങ്ങളെ തോന്നും വിധം പോകാന്‍ പ്രേരിപ്പിക്കുന്നത്. വെള്ളാന്തെരുവ് സിഗ്നല്‍ റെഡ്ലൈറ്റ് കത്തുമ്പോഴും വാഹനങ്ങള്‍ ഇത് ഗൗനിക്കാതെയാണ് പോകുന്നത്.
ഒരണ്ടുവര്ഷം മുന്‍പാണ് ഇവിടെ സിഗ്നല്‍ സ്ഥാപിച്ചത്. സമീപത്തെ കാനറാബാങ്ക് പൊളിച്ച് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന്റെ ഭാഗമായി ലൈബ്രറി റോഡും അടച്ചതിനാല്‍ ഇതുവഴി വാഹനഗതാഗതം വര്‍ധിച്ചിരിക്കുകയാണ്. ഇവിടുത്തെ ഗതാഗതം സുഗമമാക്കുന്നതിനായി ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിക്കുകയോ കവലയില്‍ പൊലിസ് സേവനം ലഭ്യമാക്കുകയോ വേണമെന്നാവശ്യം ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."