ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ ഇനി ഐ.സി.യുവില്‍ നിന്ന് വെന്റിലേറ്ററിലേക്കു മാറ്റാം- അമിത് മിത്ര
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ 2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് പശ്ചിമബംഗാള്‍ ധനമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ അമിത് മിത്ര. ഇനി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഐ.സി.യുവില്‍നിന്നും വെന്റിലേറ്ററിലേക്ക് മാറ്റാമെന്ന് അദ്ദേഹം പരിഹസിച്ചു.
'ബജറ്റ് അവതരണത്തിന് മുമ്പ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഐ.സി.യുവിലായിരുന്നു. പക്ഷേ, ബജറ്റ് അവതരണത്തിന് ശേഷമാകട്ടെ, അതിനെ നേരെ വെന്റിലേറ്ററിലേക്ക പ്രവേശിപ്പിക്കാവുന്ന അവസ്ഥയായിരിക്കുകയാണ്. ബുദ്ധിശൂന്യമായ, തീര്‍ത്തും ജനവിരുദ്ധമായ ബജറ്റാണിത്. ഏറ്റവും സാധാരണക്കാരെ മുതല്‍ സമൂഹത്തിനെ അടിമുടി പ്രതിസന്ധിയിലാക്കുന്ന ബജറ്റാണിത്'- അമിത് മിത്ര പറഞ്ഞു.
രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നത്തിനുപോലുമുള്ള പരിഹാരം ബജറ്റ് മുന്നോട്ടുവെക്കുന്നില്ലെന്നും അമിത് മിത്ര ആരോപിച്ചു.
'ജി.ഡി.പി 11 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ്. നിക്ഷേപം 17 വര്‍ഷത്തെ വലിയ ഇടിവിലും നിര്‍മ്മാണ മേഖല 15 വര്‍ഷത്തെ ഏറ്റവും വലിയ തകര്‍ച്ചയിലുമാണ്. കാര്‍ഷികമേഖല കഴിഞ്ഞ നാലുവര്‍ഷത്തെ ഏറ്റവും വലിയ ഇടിവിലും. എന്നിട്ടും ഇവയിലൊന്നിനെയും പരിഗണിക്കുന്നതിനോ പരിഹാരം കാണുന്നതിനോ ബജറ്റില്‍ നീക്കങ്ങളൊന്നുമുണ്ടായില്ല', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."