ദേശീയ പാത വികസനം സമാന്തര റെയില്‍വേ മേല്‍പ്പാല നിര്‍മാണ പ്രവര്‍ത്തനത്തിന് തുടക്കമായി
അമ്പലപ്പുഴ: ദേശീയപാത വികസനത്തിന്റെ ഭാഗമായി കാക്കാഴത്ത് സമാന്തര റെയില്‍വേ മേല്‍പ്പാല നിര്‍മാണ പ്രവര്‍ത്തനത്തിന് തുടക്കമായി.ഇതിന്റെ ഭാഗമായി മണ്ണുപരിശോധന ആരംഭിച്ചു.മൂന്നാഴ്ച കൊണ്ട് പരിശോധന പൂര്‍ത്തിയാക്കാനാണ് തീരുമാനം.
ചേര്‍ത്തല മുതല്‍ കഴക്കൂട്ടം വരെ ദേശീയപാത വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് കാക്കാഴത്ത് മറ്റൊരു റെയില്‍വെ മേല്‍പ്പാലം കൂടി നിര്‍മിക്കുന്നത്. ദേശീയപാതയില്‍ കാക്കാഴത്ത് മാത്രമാണ് റെയില്‍വെ മേല്‍പ്പാലം ഉള്ളത്.
നിലവിലുള്ള മേല്‍പ്പാലം 1997 നവംബര്‍ നാലിനാണു ഗതാഗതത്തിനായി തുറന്നുകൊടുത്തത്. പാത വികസനത്തിന്റെ ഭാഗമായി ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന പാലത്തിന്റെ കിഴക്കുഭാഗത്തായിട്ടായിരിക്കും പുതിയ പാലം നിര്‍മിക്കുക.ഈ മാതൃകയില്‍ തോട്ടപ്പള്ളിയിലും സമാന്തരപാലം നിര്‍മിക്കും.തോട്ടപ്പള്ളിയില്‍ നിലവിലുള്ള സ്പില്‍വെ പാലത്തിന്റെ പടിഞ്ഞാറു ഭാഗത്തായിരിക്കും പുതിയ പാലം നിര്‍മിക്കുന്നത്. ദേശീയപാത 45 മീറ്റര്‍ വികസിപ്പിക്കുമ്പോള്‍ കാക്കാഴത്തും തോട്ടപ്പള്ളിയിലും പ്രധാന പ്രധാനപാലങ്ങളും സമാന്തരമായി നിലവില്‍ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."