HOME
DETAILS
MAL
ഉത്തരകൊറിയയുമായുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് വിരാമമിട്ട് ട്രംപ്
backup
February 27 2017 | 04:02 AM
വാഷിങ്ടണ്‍ ഡി.സി: ഉത്തരകൊറിയയുമായി തീരുമാനിക്കപ്പെട്ടിരുന്ന അനൗദ്യോഗിക നയതന്ത്ര ചര്‍ച്ചകള്‍ ഒഴിവാക്കുകയാണെന്ന് ട്രംപിന്റെ ഭരണകാര്യവകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി അനുവദിച്ചിരുന്ന ഉത്തര കൊറിയന്‍ വിസകള്‍ റദ്ദാക്കി. ചോള്‍-സോണ്‍-ഹുയിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് യു.എസ് ഭരണകാര്യ വകുപ്പുമായി ചര്‍ച്ച നടത്താനിരുന്നത്.
ഫെബ്രുവരി 13ന് ക്വാലാലംപൂര്‍ എയര്‍പ്പോര്‍ട്ടില്‍ വച്ച് കൊല്ലപ്പെട്ട ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ദ്ധ സഹോദരന് കിം ജോങ് നാമിന്റെ കൊലപാതകത്തില്‍ ഉത്തര കൊറിയന്‍ ഉദ്യോഗസ്ഥന്റെ പങ്ക് മലേഷ്യന്‍ സര്‍ക്കാര്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് ഉത്തരകൊറിയയുമായുള്ള ചര്‍ച്ച വേണ്ടെന്ന്വെക്കുന്നതെന്ന് യു.എസ് വിദേശകാര്യ വകുപ്പ് തലവന്‍ ഡൊണാള്‍ഡ് സെഗോറിയ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."