HOME
DETAILS

സഊദിയില്‍ പരിഷ്‌കരിച്ച നിതാഖാത്ത് അടുത്തയാഴ്ച പ്രഖ്യാപിക്കും: കൂടുതല്‍ മേഖലയിലേക്ക് സ്വദേശിവത്കരണം

  
backup
June 13 2016 | 07:06 AM

nitaqat-sudi-arabia

ദമ്മാം: മൊബൈല്‍ കടകളിലെ സഊദിവത്കരണം ശക്തമായി മുന്നോട്ടു നീങ്ങവേ, കൂടുതല്‍ മേഖലകളിലേക്ക് ലക്ഷ്യംവച്ച പരിഷ്‌കരിച്ച നിതാഖാത്ത് അടുത്തയാഴ്ച പ്രഖ്യാപിക്കും. മൊബൈല്‍ ഫോണ്‍ മേഖലയിലെ സമ്പൂര്‍ണ്ണ സ്വദേശിവത്കരണം തുടക്കം മാത്രമാണെന്നും കൂടുതല്‍ മേഖലകളില്‍ സമ്പൂര്‍ണ്ണ സ്വദേശിവത്കണം നടപ്പാക്കുമെന്നും തൊഴില്‍- സാമൂഹിക വികസന മന്ത്രാലയ വകുപ്പ് അണ്ടര്‍ സിക്രട്ടറി അദ്‌നാന്‍ അല്‍ നഈം വ്യക്തമാക്കി.

ഫാര്‍മസി മേഖലയില്‍ സ്വദേശിവത്കരണത്തിന് ഇതിനകം തുടക്കമായിട്ടുണ്ട്. സ്വദേശി ഫാര്‍മസിസ്റ്റുകളെ നിയമിക്കുന്നതിനായി സ്വകാര്യ ഫാര്‍മസികളെ നിര്‍ബന്ധിക്കാര്‍ സഊദി ഹെല്‍ത്ത് കൗണ്‍സില്‍ ഇതിനകം ഉത്തരവ് നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് പരിഷ്‌കരിച്ച നിതാഖാത്ത് അടുത്തയാഴ്ച പ്രഖ്യാപിക്കുന്നത്. സ്വദേശികളുടെ ശരാശരി വേതനം, തൊഴില്‍ മേഖലയിലെ വനിതാ പങ്കാളിത്തം, തൊഴില്‍ സ്ഥിരത തുടങ്ങി വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാപങ്ങളിലെ സഊദി വത്കരണ അനുപാതം കണക്കാക്കുന്ന രീതിയാണ് പരിഷ്‌കരിക്കുന്ന നിതാഖാതില്‍ ഉണ്ടാവുക. വ്യാജ സ്വദേശിവത്കരണം തടയുകയാണ് അധികൃതര്‍ ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.

തൊഴില്‍ വിപണിയിലെ വനിതാ പ്രാതിനിധ്യം നിലവില്‍ 22 ശതമാനമാണ്. 2030 ഓടെ 30 ശതമാനമാണ് ലക്ഷ്യമിടുന്നത്. സ്വകാര്യമേഖലയില്‍ 17 ലക്ഷം സഊദികളാണ് ജോലി ചെയ്യുന്നത്. ഇതില്‍ 47,7000 പേര്‍ വനിതകളാണ്. തൊഴില്‍ മേഖലയിലെ വനിതാ പ്രാതിനിധ്യത്തില്‍ സംതൃപ്തനല്ലെന്ന് അദ്‌നാന്‍ അല്‍ നഈം പറഞ്ഞു. നിലവിലെ തൊഴിലില്ലായ്മ 11.5 ശതമാനമാണ്. എന്നാല്‍ വനിതാ തൊഴിലില്ലായ്മ 34 ശതമാനമാണ്. സ്വദേശികള്‍ക്കിടയില്‍ തൊഴിലില്ലായ്മ ഇല്ലാതാക്കുന്നതിനും അവര്‍ക്ക് മികച്ച തൊഴിലുമാണ പരിഷ്‌കരിച്ച നിതാഖാത്ത് കൊണ്ട് ലക്ഷ്യമിടുന്നത്.

നിതാഖാത്ത് നടപ്പാക്കിയ ശേഷവും തൊഴിലില്ലായ്മ നിരക്ക് 11.5 ശതമാനമാണ്. കഴിഞ്ഞവര്‍ഷം സ്വകാര്യ മേഖലയില്‍ 40,000 സ്വദേശികള്‍ക്ക് മാത്രമാണ് തൊഴില്‍ ലഭിച്ചത്. പതിനഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നിര്‍മാണ മേഖലയും പരിഷ്‌കരിച്ച നിതാഖാത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചില മേഖലയില്‍ കുറഞ്ഞ തോതിലുള്ള സ്വദേശി വത്കരണമാണ് ബാധകമാക്കുക. ചില്ലറ വ്യാപാര മേഖലയില്‍ സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കും. എന്നാല്‍ കരാര്‍ മേഖലയില്‍ കൂടുതല്‍ സ്വദേശികളെ ഉള്‍കൊള്ളാന്‍ കഴിയില്ലെന്നും തൊഴില്‍, സാമൂഹിക വികസന മന്ത്രി പറഞ്ഞു.

പരിഷ്‌കരിച്ച നിതാഖാത്തില്‍ സ്വദേശിവത്കരണത്തിന് പത്തു പോയിന്റ് വീതമാണ് നല്‍കുന്നത്. ഇതനുസരിച്ച് പത്തു ശതമാനം സ്വദേശിവത്കരണം നടത്തിയ സ്ഥാപനങ്ങള്‍ക്ക് 100 ശതമാനം പോയിന്റും 100 ശതമാനം നടപ്പാക്കിയ സ്ഥാപനങ്ങള്‍ക്ക് ആയിരം പോയന്റും ലഭിക്കും. കൂടാതെ സ്വദേശി ജീവനക്കാരുടെ ശരാശരി വേതനത്തില്‍ ഓരോ ആയിരം റിയാലിനു ആറു പോയിന്റ് വീതവും നല്‍കും. ഇത്തരത്തില്‍ വിവിധ ഘടകങ്ങള്‍ അടിസ്ഥാനമാക്കി നിര്‍ണയിച്ച് ആകെ ലഭിക്കുന്ന പോയിന്റുകള്‍ നോക്കിയാണ് നിത്വാഖാത്തില്‍ സ്ഥാപനങ്ങളുടെ വിഭാഗം നിര്‍ണയിക്കപ്പെടുക.

അതേസമയം, മൊബൈല്‍ മേഖലയില്‍ നിലവിലെ 50 ശതമാനം സ്വദേശി വത്കരണത്തിനായുള്ള പരിശോധനകള്‍ രാജ്യത്ത് ശക്തിയായി തുടരുകയാണ്. ഇതു പാലിക്കാത്ത 25 ശതമാനത്തിലധികം സ്ഥാപനങ്ങള്‍ക്ക് ഇതിനകം തന്നെ പൂട്ടു വീണിട്ടുണ്ട്. നിരവധി വിദേശികള്‍ പിടിയിലായിട്ടുമുണ്ട്. എന്തുതന്നെ വന്നാലും ഈ മേഖലയില്‍ ഇപ്പോള്‍ പ്രഖ്യാപിച്ച അന്‍പതു ശതമാനവും മൂന്നു മാസത്തിനു ശേഷം 100 ശതമാനവും സ്വദേശിവത്കരണം നടപ്പാക്കാനുള്ള തയ്യാറെടപ്പുപ്പിലാണ് സഊദി അറേബ്യ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  4 hours ago