HOME
DETAILS
MAL
വിസ്മയങ്ങളുടെ ആകാശക്കാഴ്ച നല്കി 'പറക്കും സേവ്യര്‍'
backup
February 03 2020 | 02:02 AM
ചെറുപുഴ: ഉയരങ്ങളില്‍ ഒരുപക്ഷിയെപ്പോലെ പറന്നു നടക്കുക... മുകളില്‍ നിന്നു താഴെയുള്ള കാഴ്ചകളുടെ സുഖം സാഹസികമായി ആസ്വദിക്കുക... ഈ വിചാരങ്ങളെ പ്രായോഗിക തലത്തിലാക്കുകയാണ് പാടിയോട്ടുചാല്‍ കല്ലറയ്ക്കല്‍ സേവ്യര്‍ എന്ന പാരാമോട്ടോര്‍ ഗ്ലൈഡിങ്ങ് താരം. കഴിഞ്ഞ 17 വര്‍ഷമായി ഓരോ സ്ഥലത്തും ഉയരത്തില്‍ പറക്കുന്ന സേവ്യര്‍ പാരാഗ്ലൈഡിങ്ങ്, പാരാമോട്ടോര്‍ ഗ്ലൈഡിക്ക് എന്നീ സാഹസിക വിനോദത്തില്‍ ചരിത്രമെഴുതുകയാണ്.
ഉയരങ്ങളില്‍ കാടിനും മരങ്ങള്‍ക്കും മലകള്‍ക്കും മുകളിലൂടെ പറന്നുപോകുന്ന പറക്കും സേവ്യര്‍ മറ്റുള്ളവര്‍ക്ക് അത്ഭുതമായി മാറിയിരിക്കുകയാണ്. പാടിയോട്ടുചാലിന് സമീപത്തെ നരമ്പില്‍ പാറയില്‍ നിന്നാണ് സേവ്യര്‍ കഴിഞ്ഞദിവസം പറന്നുയര്‍ന്നത്. ലണ്ടനില്‍ ജോലി ചെയ്യുന്ന സേവ്യര്‍ വര്‍ഷാവര്‍ഷം ചെറുപുഴ പ്രദേശങ്ങളില്‍ സാഹസിക വിനോദം കാഴ്ചവയ്ക്കും. കേരള സര്‍ക്കാര്‍ മൂന്നാറില്‍ നടത്തിയ പരിശീലനമാണ് പാരാഗ്ലൈഡിങ്ങില്‍ സേവ്യറിന്റെ തുടക്കം. തുടര്‍ന്ന് ഇന്ത്യയിലെ മറ്റിടങ്ങളിലും വിദേശത്തും പരിശീലനം നേടി. രാജ്യത്തിനകത്തും ചുറത്തുമായി നൂറു കണക്കിന് ഗ്ലൈഡിങ്ങ് നടത്തി.
മലയോരത്ത് കൊട്ടത്തലി മലയില്‍ നിന്നു നരമ്പില്‍ പാറയിലേയ്ക്കും പാടിയോട്ടുചാലില്‍ നിന്നു പാലക്കയം തട്ടിലേയ്ക്കും പാലാവയല്, തിരുമേനി, സ്കൂള്‍ ഗ്രണ്ടുകളും പയ്യന്നൂര്‍ കോളജ് ഗ്രൗണ്ടും ചാത്തമംഗലം പുല്ലുമലയും സേവ്യറിന്റെ പറക്കല്‍ നിലങ്ങളാണ്. വര്‍ഷങ്ങളായി ലണ്ടനില്‍ ജോലി ചെയ്യുന്ന സേവ്യര്‍ ബ്രിട്ടനിലെ പാരാ ഗ്ലൈഡിങ്ങ് അസോസിയേഷന് ഓഫ് ഇന്ത്യയിലും അംഗമാണ്. മലയോരത്ത് വിസ്മയങ്ങളുടെ ആകാശകാഴ്ച നല്‍കുകയാണ് സേവ്യര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."