HOME
DETAILS
MAL
കോണ്‍ഗ്രസ് വന്നാല്‍ ഒരു മാസത്തിനകം പഞ്ചാബിലെ മയക്കു മരുന്നു മാഫിയകളെ തുടച്ചുനീക്കും: രാഹുല്‍ ഗാന്ധി
backup
June 13 2016 | 09:06 AM
ജലന്ധര്‍: കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഒരു മാസത്തിനകം പഞ്ചാബിലെ മയക്കുമരുന്നു മാഫിയയെ തുടച്ചു നീക്കുമെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. സംസ്ഥാനത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഞ്ചാബ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് രാഹുല്‍ നടത്തുന്ന നാടകമാണിതെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.അതേസമയം, പഞ്ചാബിലെ മയക്കുമരുന്ന് പ്രശ്നത്തില്‍ പ്രതിഷേധിക്കാന്‍ രാഹുല്‍ഗാന്ധിക്ക് യാതൊരു അവകാശവുമില്ലെന്ന് ആംആദ്മി നേതാവ് ഭഗ്വത് മന് പറഞ്ഞു. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ കാലത്തും മയക്കുമരുന്ന് ഉപഭോഗത്തിനെതിരെ നടപടി സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും ഭഗ്വത് കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."