HOME
DETAILS

അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു മുള്‍മുനയില്‍ മൂലമറ്റം പവര്‍ ഹൗസ്

  
backup
February 03 2020 | 02:02 AM

%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%a5%e0%b4%af-8
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
തൊടുപുഴ: തുടരെയുണ്ടാകുന്ന അപകടങ്ങള്‍ മൂലമറ്റം പവര്‍ ഹൗസിനെ ആശങ്കയുടെ മുള്‍മുനയിലാക്കുന്നു. പവര്‍ഹൗസില്‍ ഏതുനിമിഷവും അപകട സാധ്യത നിലനില്‍ക്കുന്നത്  ജീവനക്കാരില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. 
 പലരും സ്ഥലം മാറ്റം തേടുകയാണ്. ഇവിടേക്ക് ട്രാന്‍സ്ഫര്‍ ലഭിച്ച ജീവനക്കാരില്‍ പലരും ജോലിയില്‍ പ്രവേശിക്കാന്‍ തയാറായിട്ടുമില്ല. ഫെബ്രുവരി ഒന്നിനുണ്ടായ പൊട്ടിത്തെറിയാണ്  ഇതില്‍ ഒടുവിലത്തേത്. 
 2011 ജൂണ്‍ 21നു പവര്‍ഹൗസിലുണ്ടായ പൊട്ടിത്തെറിയില്‍ രണ്ട് എന്‍ജിനീയര്‍മാര്‍  മരണമടഞ്ഞതിനെ തുടര്‍ന്ന് കെ.എസ്.ഇ.ബി മുന്‍ അംഗം കെ. രാധാകൃഷ്ണന്‍ ചെയര്‍മാനായ അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു.  
എന്നാല്‍ സമിതിയുടെ പഠന റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കെ.എസ്.ഇ.ബി ഭാഗികമായി മാത്രമാണ് നടപ്പാക്കിയത്. പവര്‍ ഹൗസിലെ താപനില ഉയരുന്നതു സംബന്ധിച്ചായിരുന്നു റിപ്പോര്‍ട്ടിലെ പ്രധാന ഭാഗം. എയര്‍കണ്ടീഷന്‍ സംവിധാനം പൂര്‍ണമായും മാറ്റി സ്ഥാപിച്ചെങ്കിലും പലപ്പോഴും താപനില ഉയരുന്നുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. പവര്‍ ഹൗസിനുള്ളില്‍ ഓക്‌സിജന്‍ പാര്‍ലര്‍ പ്രവര്‍ത്തിപ്പിക്കണമെന്ന ശുപാര്‍ശ ഇപ്പോഴും കടലാസിലാണ്.  
ജോലി സമയം ആറ് മണിക്കൂറാക്കിയെങ്കിലും ജീവനക്കാരുടെ കുറവുമൂലം പൂര്‍ണമായി പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടില്ല. ആവശ്യത്തിന് ആളില്ലാത്തതിനാല്‍ പല ഷിഫ്റ്റുകളിലും വിദഗ്ധരെ നിയോഗിക്കാന്‍ ഹൗസ് കീപ്പിങ് വിഭാഗത്തിന് കഴിയുന്നുമില്ല. 
അതിനാല്‍ ഉള്ളവര്‍ക്ക് ജോലിഭാരം കൂടുകയാണ്. ജനറേഷന്‍ വിഭാഗത്തിന് കീഴില്‍ സ്വിച്ച്‌യാര്‍ഡ്, ജനറേറ്റര്‍, ട്രാന്‍സ്‌ഫോര്‍മര്‍, ടര്‍ബൈന്‍, ഗവേണിങ്, വാട്ടര്‍ കണ്ടക്ടര്‍, ഇ ആന്‍ഡ് സി എന്നീ സബ് ഡിവിഷനുകളാണ് പവര്‍ ഹൗസിലുള്ളത്.  എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കാണ് ഡിവിഷന്റെ ചുമതല. ഒരോ ഡിവിഷനു കീഴിലും സബ് ഡിവിഷനുകളുണ്ട്. തുടരെയുണ്ടാകുന്ന അപകടങ്ങള്‍ ജീവനക്കാരില്‍ മാനസിക സംഘര്‍ഷവും രക്തസമ്മര്‍ദ്ദവും കൂട്ടുന്നുണ്ട്. 
പല തസ്തികകളിലും ആളില്ലാത്തതിനാല്‍ പലര്‍ക്കും ഒന്നിലധികം  ചുമതലയുണ്ട്. ജീവനക്കാരുടെ ഷിഫ്റ്റ് ക്രമീകരിക്കേണ്ട ഹൗസ് കീപ്പിങ് വിഭാഗം അസി. എക്‌സി. എന്‍ജിനീയര്‍ക്കുവരെ കണ്‍ട്രോള്‍ റൂമില്‍ ഷിഫ്റ്റ് ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥയാണിപ്പോള്‍. 
സംവിധാനങ്ങള്‍
അത്യന്തം സങ്കീര്‍ണം 
തൊടുപുഴ: മൂലമറ്റം പവര്‍ ഹൗസിലേക്ക് പ്രവേശിക്കാനും പുറത്ത് കടക്കാനുമുള്ള ഏക മാര്‍ഗം 1,966 അടി നീളമുള്ള തുരങ്കമാണ്.  എന്തെങ്കിലും സംഭവിച്ചാല്‍ പുറത്തുകടക്കുക ഏറെ ദുഷ്‌കരമാണ്. അത്യന്തം സങ്കീര്‍ണമാണ് പവര്‍ ഹൗസിലെ സംവിധാനങ്ങള്‍. 2,500 അടി ഉയരമുള്ള നാടുകാണി മലയുടെ ചുവട്ടില്‍ 463 അടി നീളവും 65 അടി വീതിയും 115 അടി ഉയരവുമാണ് ഇടുക്കി ഭൂഗര്‍ഭ വൈദ്യുതി നിലയത്തിനുള്ളത്. 
സമുദ്രനിരപ്പിന് 200 അടി ഉയരത്തിലാണ് പവര്‍ ഹൗസിന്റെ തറനിരപ്പ്. ജീവന്‍ പണയംവച്ചാണ് തങ്ങള്‍ ഇവിടെ ജോലി ചെയ്യുന്നതെന്ന് പവര്‍ ഹൗസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ 'സുപ്രഭാത'ത്തോട് പറഞ്ഞു. ജീവനക്കാരുടെ സംഘടനകള്‍ പ്രതികരിക്കാത്തതിലും പവര്‍ ഹൗസ് ജീവനക്കാര്‍ക്ക് അതൃപ്തിയുണ്ട്. സംഘടനാ നേതാക്കള്‍ക്ക് ഇഷ്ട സ്ഥലങ്ങളില്‍ നിയമനം ലഭിക്കുന്നതിനാലാണ് അവര്‍ വിഷയത്തില്‍ പ്രതികരിക്കാത്തതെന്ന ആക്ഷേപമാണ് ജീവനക്കാര്‍ ഉന്നയിക്കുന്നത്. 
ആദ്യ അപകടം 1986 ല്‍
തൊടുപുഴ: 1986 ഫെബ്രുവരി 16 നായിരുന്നു മൂലമറ്റം പവര്‍ ഹൗസിലെ ആദ്യ തീപിടിത്തം. പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ ആറാം നമ്പര്‍ ജനറേറ്റര്‍ സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം. 1996 ഒക്ടോബര്‍ 22 ന് സ്വിച്ച്‌യാര്‍ഡിലേക്കുള്ള ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടിത്തമുണ്ടായി.  2002 മെയ് മൂന്നിന് ഒരു ജനേററ്ററിന്റെ ടാന്‍സ്‌ഫോര്‍മര്‍ കത്തിനശിച്ച് ആറ് ജനറേറ്ററുകളുടെയും പ്രവര്‍ത്തനം നിലച്ചു. 2003 ഓഗസ്റ്റ് 20 ന് പവര്‍ ഹൗസിലേക്ക് വെള്ളമെത്തിക്കുന്ന പ്രഷര്‍ ഷാഫ്റ്റിന്റെ വാല്‍വിന് തകരാറുണ്ടായി ആറു ജനറേറ്ററുകളും നിലച്ചു. 
2005 സെപ്റ്റംബര്‍ അഞ്ചിന് സ്വിച്ച് യാര്‍ഡില്‍ പൊട്ടിത്തെറിയുണ്ടായി ട്രാന്‍സ്‌ഫോര്‍മര്‍ കത്തി നശിക്കുകയായിരുന്നു. ലോവര്‍ പെരിയാര്‍ ലൈനിന്റെ കറന്റ് ട്രാന്‍സ്‌ഫോര്‍മറിലായിരുന്നു പൊട്ടിത്തെറി. 2005 ല്‍ പവര്‍ ഹൗസിലെ എയര്‍ കണ്ടീഷണര്‍ തകരാറിലായതിനെ തുടര്‍ന്ന് താപന നില ഗണ്യമായി ഉയര്‍ന്നിരുന്നു. 2011 ജൂണ്‍ 20 ന് അഞ്ചാം നമ്പര്‍ ജനേററ്ററിന്റെ കണ്‍ട്രോള്‍ പാനല്‍ പൊട്ടിത്തെറിച്ച് അസി.എന്‍ജിനീയര്‍ മെറിന്‍ ഐസക്, സബ് എന്‍ജിനീയര്‍ കെ.എസ്. പ്രഭ എന്നിവര്‍ മരിച്ചു. അഞ്ചാം നമ്പര്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ സ്പാര്‍ക്കിങ്ങ് നല്‍കുമ്പോള്‍ കണ്‍ട്രോള്‍ പാനലിന് തീപിടിക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. 
 2013 നവംബര്‍ ഏഴിന് സ്വിച്ച് യാര്‍ഡിെല പ്രൊട്ടക്ഷന്‍ ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് ആറ് ജനറേറ്ററുകള്‍ നിശ്ചലമായി. നാലാം നമ്പര്‍ ജനറേറ്ററിന്റെ പ്രൊട്ടക്ഷന്‍ ട്രാന്‍സ്‌ഫോര്‍മറാണ് അന്ന് പൊട്ടിത്തെറിച്ചത്.  2015 ഏപ്രില്‍ 28 ന് സ്വിച്ച് യാര്‍ഡില്‍ പൊട്ടിത്തെറിയുണ്ടായി. മൂന്നാം നമ്പര്‍ ജനറേറ്ററിന്റെ ഭാഗമായ സര്‍ക്യൂട്ട് ബ്രേക്കറാണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ 20 ന് രാത്രി ഒന്‍പതേകാലോടെ പ്രവര്‍ത്തിപ്പിക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടായി രണ്ടാം നമ്പര്‍ ജനറേറ്റര്‍ നിലച്ചു. എറ്റവും ഒടുവില്‍ ഇക്കഴിഞ്ഞ ശനിയാഴ്ച ആറാം നമ്പര്‍ ജനറേറ്ററിന്റെ എല്‍.എ.വി.ടി പാനലില്‍ പൊട്ടിത്തെറിയുണ്ടായി. സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുതി പദ്ധതിയായ ഇടുക്കിയുടെ മൂലമറ്റം പവര്‍ ഹൗസില്‍ അടിക്കടിയുണ്ടാകുന്ന ഇത്തരം പൊട്ടിത്തെറികള്‍ ജീവനക്കാര്‍ക്കിടയിലും നാട്ടുകാര്‍ക്കിടയിലും കടുത്ത ആശങ്കയാണ് ജനിപ്പിക്കുന്നത്. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  3 days ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  3 days ago