നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമം; ഡാറ്റാബാങ്ക് പൂര്‍ത്തീകരണം പാതിവഴിയില്‍
സ്വന്തം ലേഖകന്‍
കരുനാഗപ്പള്ളി: നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമത്തിന്റെ കാര്യക്ഷമമായ നടത്തിപ്പിന് ഒരു വര്‍ഷം കൊണ്ട് ഡാറ്റാബാങ്ക് തയാറാക്കും എന്ന കഴിഞ്ഞ ബജറ്റ് പ്രഖ്യാപനം ഇതുവരെയും നടപ്പായില്ല. ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് ഡാറ്റാ ബാങ്ക് പൂര്‍ത്തീകരിക്കുന്നതിന് 5 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. കൂടാതെ നെല്‍കൃഷി പ്രോത്സാഹന പദ്ധതികളുടെ നടത്തിപ്പിലും വീഴ്ചയുണ്ടായതായി കര്‍ഷകര്‍ സാക്ഷ്യപെടുത്തുന്നു.
നെല്‍കൃഷി പ്രോത്സാഹിപ്പിക്കുമെന്ന പ്രഖ്യാപനം നടപ്പിലായത് ആറന്മുളയിലും മെത്രാന്‍ കായലിലും മാത്രമാണ്. രണ്ടിടത്തും സര്‍ക്കാര്‍ തന്നെ നെല്‍കൃഷിക്ക് നേതൃത്വം നല്‍കി. എന്നാല്‍, വരള്‍ച്ച മൂലവും മറ്റ് കാരണങ്ങളാലും നെല്‍കൃഷിയുടെ വ്യാപ്തി കുറയുകയാണ് ചെയ്തത്. വയലുകള്‍ തരിശിടരുതെന്ന് ബജറ്റ് നിര്‍ദേശമുണ്ടായെങ്കിലും മിക്കയിടത്തും ആരും കൃഷിയിറക്കിയില്ല. കരുനാഗപ്പള്ളിയുടെ മിക്ക പ്രദേശങ്ങളിലുമുള്ള കൃഷിക്ക് അനിയോജ്യമായ സ്ഥലങ്ങള്‍ തരിശ്ശായി കിടക്കുന്നത് പല റിയല്‍ എസ്റ്റേറ്റ് മാഫിയാ സംഘങ്ങളും നോട്ടമിട്ടിരിക്കുന്നതിനിടെയാണ് നിയമം കര്‍ശമാക്കി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് വരുന്നത്.
നെല്‍വയല്‍ നീര്‍ത്തട നിയമത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികള്‍ ഈ സര്‍ക്കാര്‍ റദ്ധാക്കിയെങ്കിലും ഡാറ്റ ബാങ്കിന്റെ കരട് ഇനിയും പ്രസിദ്ധീകരിക്കാത്തതിനാല്‍ നിയമം ഫലപ്രദമായി നടപ്പായിട്ടില്ല. ഈ വര്‍ഷം കരട് പോലും പ്രസിദ്ധീകരിക്കാന്‍ കഴിയില്ലെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഡാറ്റ ബാങ്ക് തയാറാക്കുവാന്‍ 5 കോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടും സാറ്റ്‌ലൈറ്റ് മാപ്പിങ്ങ് പോലും നടന്നിട്ടില്ല. ഇത് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."