HOME
DETAILS
MAL
മകരവിളക്ക് നാളെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ദേവസ്വം കമ്മിഷണര്‍
backup
January 13 2019 | 06:01 AM
ശബരിമല: മകരവിളക്കിനുള്ള ഒരുക്കങ്ങളെല്ലാം ശബരിമലയില്‍ പൂര്‍ത്തിയായതായി ദേവസ്വം കമ്മിഷണര്‍ എന്‍.വാസു അറിയിച്ചു. ഹൈക്കോടതി നിരീക്ഷണ സമിതി നിര്‍ദ്ദേശിച്ച പോരായ്മകളെല്ലാം പരിഹരിച്ചെന്നും അദ്ദേഹം പറഞ്ഞു.
സന്നിധാനത്തും ദര്‍ശനത്തിന് അനുവാദമുള്ള കേന്ദ്രങ്ങളിലും ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. മകര സംക്രമ പൂ!ജയ്ക്ക് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ പുരോഗമിക്കുന്നു.
തിരുവാഭരണ യാത്ര 14ന് സന്ധ്യയോടെ സന്നിധാനത്തെത്തും. ശേഷം തിരുവാഭരണ പേടകം പതിനെട്ടാം പടികയറി സോപാനത്തെത്തിക്കും. തുടര്‍ന്ന് പേടകം ശ്രീകോവിലിനുള്ളില്‍ കൊണ്ടുപോകും. തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ആഭരണങ്ങള്‍ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തും. തുടര്‍ന്ന് നട തുറന്നതിനുശേഷം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും. 20ന് നടയടച്ച ശേഷം തിരുവാഭരണങ്ങള്‍ മടക്കയാത്ര ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."