ജിഷ്ണുപ്രണോയിയുടെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ നെഹ്റു കോളജ് വിദ്യാര്‍ഥികള്‍ കൈക്കോര്‍ക്കുന്നു
പാലക്കാട്: പാമ്പാടി നെഹ്രു കോളജില്‍ മാനേജ്മെന്റ് കുരുതികൊടുത്ത ബി ടെക് ആദ്യവര്‍ഷ വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കൂട്ടുകാര്‍ കൈകോര്‍ക്കുന്നു.
കോമോസ്' എന്ന പേരില്‍ ഒരു സോഫ്റ്റ് വെയര്‍ കമ്പനി തുടങ്ങുകയെന്നതായിരുന്നു ജിഷ്ണുവിന്റെ ആഗ്രഹം. തന്റെയൊപ്പം പഠിച്ച കൂട്ടുകാര്‍ക്കൊക്കെ അവിടെ ജോലി നല്‍കുക, ആധുനിക ടെക്നോളജിക്ക് കരുത്താകുന്ന ആപ്പുകളുടെ കണ്ടുപിടുത്തതിലൂടെ ഡിജിറ്റല്‍ മേഖല ക്ക് താങ്ങാവുക, ഇതൊക്കെ പലപ്പോഴും ജിഷ്ണു കൂട്ടുകാരോട് പറയാറുണ്ടായിരുന്നു.
കോമോസ്' എന്ന സ്വപ്നം ബാക്കി വെച്ച് ജിഷ്ണു ഈ ലോകത്തോട് വിടപറഞ്ഞെങ്കിലും അത് സാക്ഷാത്ക്കരിക്കാനുള്ള പ്രയത്നത്തിലാണ് സഹപാഠികളും കൂട്ടുകാരും. 'കോമോസ് എന്ന പേരില്‍ ടെക് ഫെസ്റ്റ് നടത്താന്‍ വിദ്യാര്‍ഥികള്‍ തീരുമാനിച്ചെങ്കിലും ഒരു കാരണവശാലും അനുവദിക്കില്ലെന്ന നിലപാടിലാണ് നെഹറുകോളജ് മാനേജ്മെന്റ്.
അതുകൊണ്ടുതന്നെ ലക്കിടി മോനുണ്ണിക്കാവ് ക്ഷേത്ര മൈതാനത്ത് ഇന്നു കോമോസ് ടെക് ഫെസ്റ്റ് നടത്താനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. സംസ്ഥാനത്തെ പരമാവധി ടെക്നിക്കല്‍ വിദ്യാര്‍ഥികളെ ഫെസ്റ്റില്‍ പങ്കെടുപ്പിക്കാനാണ് തീരുമാനം.
കോളജില്‍ പരിപാടി നടത്തുന്നത് മാനേജ്മെന്റ് തടഞ്ഞതോടെയാണ് ക്ഷേത്രമൈതാനത്ത് നടത്താന്‍ തീരുമാനിച്ചത്. ജിഷ്ണുവിന്റെ മാതാപിതാക്കളെ ഉള്‍പ്പെടെ പരിപാടിയിലേക്ക് ക്ഷണിച്ചതായി വിദ്യാര്‍ഥികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."