ജില്ലയില്‍ തീപ്പിടുത്തം വ്യാപകമാകുന്നു; വെള്ളമില്ലാതെ നട്ടം തിരിഞ്ഞ് ഫയര്‍ഫോഴ്‌സ്
പാലക്കാട്: വേനല്‍ കനക്കുകയും തീപിടുത്തം വ്യാപകമാകുകയും ചെയ്യുമ്പോള്‍ തീഅണക്കാന്‍ വെള്ളം തേടി ഫയര്‍ ഫോഴ്‌സ് നെട്ടോട്ടത്തില്‍.
നിലവില്‍ കൊപ്പം ഭാഗത്തെ ജല അതോറിറ്റിയുടെ ഹൈഡ്രന്റില്‍നിന്നാണ് പാലക്കാട്ടെ അഗ്‌നിശമനസേന വെള്ളമെടുക്കുന്നത്. എന്നാല്‍ പുഴയില്‍ വെള്ളം താഴ്ന്നതോടെ ഇവിടെനിന്ന് വേണ്ടത്ര വെള്ളം ലഭിക്കാറില്ലെന്ന് അഗ്‌നിശമനസേനാംഗങ്ങള്‍ പറയുന്നു.
വെള്ളം പമ്പ് ചെയ്യാന്‍ നിശ്ചിതസമയമുണ്ടെന്നും എന്നാല്‍ പലപ്പോഴും ഈ സമയത്ത് വെള്ളത്തിന് ശക്തിയില്ലാത്തതിനാല്‍ ഇവിടെനിന്ന് വെള്ളമെടുക്കാന്‍ കാലതാമസം നേരിടാറുണ്ടെന്നും അവര്‍ പറഞ്ഞു. പാലക്കാട് അഗ്‌നിശമനസേന ഒരുദിവസം ശരാശരി എട്ട് മുതല്‍ 10വരെ തീപ്പിടുത്തങ്ങള്‍ അണയ്ക്കാന്‍ പോകാറുണ്ട്.
ഇവര്‍ക്ക് ആകെയുള്ള മൂന്ന് വാഹനങ്ങളില്‍ രണ്ടെണ്ണം 4,500 ലിറ്റര്‍ വെള്ളം കൊണ്ടുപോകാവുന്നതും ഒന്ന് 7,500 ലിറ്റര്‍ ശേഷിയുള്ളതുമാണ്. ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് 4,500 ലിറ്റര്‍ ശേഷിയുള്ള വണ്ടികളിലെ വെള്ളം മുഴുവന്‍ ഒറ്റദിവസംകൊണ്ടുതന്നെ തീര്‍ന്നുപോകും. മിക്കപ്പോഴും ഇവയില്‍ ഒരു വണ്ടിയെങ്കിലും രണ്ടോ മൂന്നോ തവണ നിറയ്‌ക്കേണ്ട സ്ഥിതിയാണെന്നും അഗ്‌നിശമനസേനാ അധികൃതര്‍ പറഞ്ഞു. ആവശ്യത്തിന് വെള്ളമില്ലാത്തതിനാല്‍ പലപ്പോഴും മുക്കാല്‍ ടാങ്ക് വെള്ളം മാത്രമേ നിറ ക്കാറുള്ളൂ. അത്യാവശ്യഘട്ടങ്ങളില്‍ മണപ്പുള്ളിക്കാവിലെ പെട്രോള്‍ പമ്പില്‍നിന്നും വെള്ളമെടുക്കാറുണ്ടെന്ന് അഗ്‌നിശമനസേനാംഗങ്ങള്‍ പറഞ്ഞു.
ഇത്തരത്തില്‍ പരിമിതമായ ജല ലഭ്യത കണക്കാക്കി വെള്ളമെടുക്കുമ്പോഴും 70 ശതമാനം വെള്ളവും ഉപയോഗിക്കേണ്ടിവരുന്നത് പാഴ്പ്പറമ്പുകളിലെ തീയണയ്ക്കാനാണ്. ഇത്തരത്തില്‍ വെള്ളം വെറുതെ പാഴാവുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും അവര്‍ പറഞ്ഞു. കഞ്ചിക്കോട് ഫയര്‍ സ്റ്റേഷന്റെ സ്ഥിതിയും വ്യത്യസ്തമല്ല.
ആകെയുള്ള നാല് വണ്ടികളിലായി 19,500 ലിറ്റര്‍ വെള്ളമാണ് ഇവിടെ ആവശ്യം. വെള്ളത്തിന് ക്ഷാമമില്ലെങ്കിലും ഇത് സൗജന്യമല്ല. ജല അതോറിറ്റി അനുവദിച്ച കണക്ഷന്‍ വഴിയാണ് കഞ്ചിക്കോട് അഗ്‌നിശമനകേന്ദ്രത്തിന് വെള്ളം ലഭിക്കുന്നത്. ഇവിടെയുണ്ടായിരുന്ന കുഴല്‍ക്കിണര്‍ ദേശീയപാതയുടെ വികസനത്തിന്റെ ഭാഗമായി തൂര്‍ത്തിരുന്നു. തുടര്‍ന്നാണ്, ജല അതോറിറ്റി വെള്ളമെടുക്കാന്‍ കണക്ഷന്‍ നല്‍കിയത്. ഇതുപ്രകാരം ഒരുമാസം 3,000 രൂപയില്‍ കൂടുതല്‍ ചെലവിട്ടാണ് കഞ്ചിക്കോട് അഗ്‌നിശമനസേനാ കേന്ദ്രത്തില്‍ വെള്ളം നിറക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."