ആഗ്രഹങ്ങളുമായി നാടുകടത്തല്‍ കേന്ദ്രത്തിൽ കഴിഞ്ഞ പ്രകാശൻ ഒടുവിൽ തിരിച്ചെത്തിയത് അമ്മയുടെ മരണാനന്തര കർമ്മങ്ങൾക്ക്
റിയാദ്: പെറ്റമ്മയെ മരണക്കിടക്കയില്‍ വെച്ചെങ്കിലും ഒരുതവണ കാണണമെന്ന ആഗ്രഹം സഫലമാക്കാനായി ഒരുങ്ങിയെങ്കിലും പ്രകാശന് നാട്ടിലെത്താന്‍ സാധിച്ചത് അമ്മയുടെ മരണാന്തര കര്‍മ്മങ്ങള്‍ക്കായി. ഇഖാമ കാലാവധി കഴിഞ്ഞതോടെ ഏതുവിധേനയും നാട്ടിലെത്താന്‍ തര്‍ഹീല്‍ സെല്ലില്‍ കഴിഞ്ഞ തൃശൂര്‍ വിയ്യൂര്‍ തെക്കേപ്പുരക്കല്‍ പ്രകാശനാണ് അമ്മയെ അവസാന നോക്ക് കാണാനായുള്ള ആഗ്രഹം ബാക്കിയാക്കി മരണാന്തര കര്‍മ്മങ്ങള്‍ക്കായി നാട്ടിലെത്തേണ്ടി വന്നത്.
നേരത്തെ സഊദിയിലുണ്ടായിരുന്ന പ്രകാശന്‍ ജീവിതത്തിന്റെ പച്ചപ്പ് തേടിയാണ് ഏറെ പ്രതീക്ഷകളോടെ രണ്ടാം തവണയും സഊദിയിലെത്തിയത്. എന്നാല്‍, ഇത്തവണയും വിധി നേരെ മറിച്ചായിരുന്നു. ശ്രമം പരാജയപ്പെട്ടതോടെ ഒടുവില്‍ നാടാണയാനായി തര്‍ഹീലില്‍ എത്തുകയായിരുന്നു. ആദ്യ തവണയും കൃത്യമായ ജോലിയോ ശമ്പളമോ ഇല്ലാതെ ഏറെ കഷ്ടപ്പാടുകളായിരുന്നു അനുഭവിക്കേണ്ടി വന്നത്. തുടര്‍ന്ന് വര്‍ഷങ്ങളോളം ഇഖാമ പുതുക്കാനാകാതാവുകയും ഇതിനിടെ നിതാഖാത് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച പൊതുമാപ്പില്‍ നാട്ടിലെത്തുകയായിരുന്നു. വീണ്ടും ഒരു സാഹസിക പരീക്ഷണത്തിന് തയ്യാറായാണ് സഊദിയിലേക്ക് രണ്ടാമതും വിമാനം കയറിയത്.
ഇതിനിടെയാണ് നാട്ടില്‍ അമ്മ കാര്‍ത്യായനി അസുഖ ബാധിതയായത്. മകനെ ഒരിക്കലെങ്കിലും കണ്ണടക്കും മുമ്പ് കാണണമെന്ന ആഗ്രഹം കാര്‍ത്യായനിക്കും അമ്മയെ നാട്ടിലെത്തി ശുശ്രൂഷിക്കണമെന് മകനും ആഗ്രഹം ഉണ്ടായിരുന്നെകിലും ഇഖാമ കാലാവധി കഴിഞ്ഞതിനാല്‍ നാട് കടത്തല്‍ കേന്ദ്രം മാത്രമായിരുന്നു ഏക പോംവഴി. അങ്ങനെയാണ് തര്‍ഹീല്‍ ജയിലില്‍ പ്രകാശന്‍ എത്തിയത്. രണ്ടാഴ്ച്ച ഇവിടെ കഴിഞ്ഞിട്ടും വഴി തുറക്കാത്തതിനെ തുടര്‍ന്ന് വിഷമിച്ചിരിക്കുമ്പോള്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കം ഇടപെട്ടതോടെയാണ് പുറത്തിറങ്ങാന്‍ കഴിഞ്ഞത്. പക്ഷെ പുറത്തിറങ്ങിയ അന്ന് രാത്രി അമ്മയുടെ മരണ വിവരമാണ് പ്രകാശനെ തേടിയെത്തിയത്.
തുടന്ന് ഇന്ത്യന്‍ എംബസിയില്‍ നിന്നും അടിയന്തര ഔട്ട്പാസ് സംഘടിപ്പിച്ച് സ്‌പോണ്‍സറുമായി ബന്ധപ്പെട്ട് സാമ്പത്തിക ബാധ്യതകള്‍ ഒഴിവാക്കി എക്സിറ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് അമ്മയുടെ മരണാനന്തര കര്‍മ്മങ്ങള്‍ക്കായെങ്കിലും നാട്ടിലേക്ക് എത്തിച്ചേരാന്‍ വഴിയൊരുങ്ങുകയായിരുന്നു. സാമൂഹ്യ പ്രവര്‍ത്തകന്‍ ഫഹദ് നാസ് കൈമാറിയ രേഖകളുമായാണ്് പ്രകാശന്‍ സയോടൊയില്‍ നിന്നും യാത്ര തിരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."