മതകാര്യങ്ങളില്‍ തീര്‍പ്പ് തേടേണ്ടത് മത പണ്ഡിതന്‍മാരില്‍ നിന്നാവണം: പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍
ഫൈസാബാദ് (പട്ടിക്കാട് ): മതവിഷയങ്ങളില്‍ പ്രമാണങ്ങള്‍ അനുസരിച്ചാണ് വ്യാഖ്യാനിക്കേണ്ടതെന്നും ആ ദൗത്യം നിറവേറ്റുന്ന മത പണ്ഡിതന്‍മാരില്‍ നിന്നാണ് ഇത്തരം വിഷയങ്ങളില്‍ തീര്‍പ്പുതേടേണ്ടതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്്‌ലിയാര്‍ നടക്കുന്നത്.
മുത്വലാഖ് ബില്ലും ഓര്‍ഡിനന്‍സുമുള്‍പ്പെടെ സമുദായത്തെ ലക്ഷ്യം വച്ചുള്ള നടപടികളാണ് നടക്കുന്നത്. ഇതു വിശ്വാസപരമായ സ്വാതന്ത്ര്യത്തിനു നേരെയുള്ള വെല്ലുവിളിയാണ്. സമസ്ത നിയമപരമായി ഇക്കാര്യങ്ങളെ നേരിടും. മതപരമായ ആശയങ്ങളെ തെറ്റായി ആരെങ്കിലും ചിത്രീകരിക്കുന്നുണ്ടെങ്കില്‍ അതു മുന്‍നിര്‍ത്തി ഭരണകൂടങ്ങള്‍ തീര്‍പ്പ് പറയരുത്. ഏതു മതത്തിന്റേയും ആശയത്തെ അതാത് മതത്തിലെ പണ്ഡിതന്‍മാരില്‍ നിന്നാണ് മനസിലാക്കേണ്ടത്. അതുള്‍ക്കൊണ്ടും മാനിച്ചുമാണ് ലോകരാജ്യങ്ങളിലെല്ലാം മുന്നോട്ടുപോവുന്നത്. നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യവും അതാണ്. പാരമ്പര്യമായി മുസ്്‌ലിം സമുദായത്തിനു നേതൃത്വം നല്‍കിയ മഹാന്‍മാരായ പണ്ഡിതന്‍മാരുടെ രീതികളാണ് സമുദായത്തില്‍ പുരോഗതി സൃഷ്ടിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയാണ് ജാമിഅ നൂരിയ്യയില്‍ നിന്നും പുറത്തിറങ്ങുന്ന ഫൈസിമാരിലൂടെ നടന്നുവരുന്നത്.
മാതൃകാപരമായ ജീവിതം നയിച്ചും വിജ്ഞാനത്തിലൂടെ പുരോഗതിക്കായി പ്രയത്‌നിച്ചും സമുദായത്തിനും സമൂഹത്തിനും രാജ്യത്തിനും മുതല്‍ക്കൂട്ടായി യുവ പണ്ഡിതന്‍മാര്‍ നിലകൊള്ളണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ജാമിഅ നൂരിയ്യ സമ്മേളനത്തില്‍ സനദ് ദാന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."