അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി മേപ്പാടി ബസ് സ്റ്റാന്‍ഡ്
മേപ്പാടി: അസൗകര്യങ്ങള്‍ക്ക് നടുവില്‍ വീര്‍പ്പുമുട്ടുകയാണ് പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ്. സ്ഥല പരിമിധിയാണ് പ്രധാന പ്രശ്നം. കൂടുതല്‍ ബസുകള്‍ ഒരേ സമയം ബസ് സ്റ്റാന്‍ഡില്‍ എത്തിയാല്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ പോലും സ്ഥലമില്ലാത്ത സ്ഥിതിയാണ്. ഇതര വാഹനങ്ങള്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കുന്നതും പാര്‍ക്ക് ചെയ്യുന്നതുമാണ് പ്രധാന പ്രശ്നമാകുന്നത്. സ്റ്റാന്‍ഡിലേക്ക് ബസുകള്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നത് ഇടുങ്ങിയ റോഡിലൂടെയാണ്. യാത്രക്കാര്‍ കാത്തിരിക്കുന്ന ഭാഗത്ത് വലിയ കുരുക്കാണ് അനുഭവപെടുന്നത്. മൂന്ന് ബസുകളെങ്കിലും ഈ സ്ഥലത്ത് സ്ഥിരമായി ഉണ്ടാകും. സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് മിനി ബസുകള്‍ ഉള്‍പെടെ അന്‍പത് ബസുകള്‍ എങ്കിലും കയറി ഇറങ്ങുന്ന ബസ് സ്റ്റാന്‍ഡാണിത്. യാത്രക്കാര്‍ക്കുള്ള ഇരിപ്പിടമുള്‍പ്പെടെയുള്ള സൗകര്യങ്ങളും ബസ് സ്റ്റാന്‍ഡില്‍ കുറവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."