ആലപ്പാട്ടുകാരുടെ ആശങ്ക ദൂരീകരിക്കാന്‍ സര്‍ക്കാര്‍ ഇടപെടും: കോടിയേരി ബാലകൃഷ്ണന്‍
തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നാട്ടുകാരുടെ ആശങ്കകള്‍ അകറ്റാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കഴിഞ്ഞ ദിവസം വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ കരിമണല്‍ ഖനനവിരുദ്ധ സമരത്തെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ നയം വ്യക്തമാക്കി കോടിയേരി എത്തിയിരിക്കുന്നത്. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള വ്യവസായവത്കരണമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
അതേസമയം, വ്യവസായ മന്ത്രിയുടെ നിലപാടിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ജനകീയ വിഷയങ്ങളില്‍ പാര്‍ട്ടി എപ്പോഴും ജനങ്ങള്‍ക്കൊപ്പമായിരിക്കുമെന്നായിരുന്നു അദേഹം പറഞ്ഞത്. ജനങ്ങളെ മറന്നു പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കാനാകുമോയെന്നും കാനം ചോദിച്ചിരുന്നു. കരിമണല്‍ ഖനനത്തിനെതിരെയുള്ള സമരത്തില്‍ ചര്‍ച്ചചെയ്ത് സര്‍ക്കാര്‍ ന്യായമായ പരിഹാരം കണ്ടെത്തണമെന്നും അദേഹം ആവശ്യപ്പെട്ടു.
ജനങ്ങള്‍ സഹകരിക്കുന്നത് കൊണ്ടാണ് ഖനനം നടക്കുന്നതെന്നായിരുന്നു ജയരാജന്‍ പറഞ്ഞത്. വാര്‍ത്തകള്‍ ബോധപൂര്‍വ്വം സൃഷിടിക്കുകയാണോ എന്ന് സംശയിക്കുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേരളത്തിന് കടല്‍ തരുന്ന സമ്പത്താണ് കരിമണലെന്നും ഖനനം നിര്‍ത്തിവയ്ക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ആലപ്പാട് ഖനനം വിവാദമാക്കിയത് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. മലപ്പുറത്ത് നിന്നുള്ളവരാണ് ഖനനത്തിനെതിരെ സമരം ചെയ്യുന്നത്. ആലപ്പാടിനെ തകര്‍ത്തത് കരിമണല്‍ ഖനനമല്ല മറിച്ച് സുനാമിയാണെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടിരുന്നു. കെ.എം.എം.എല്‍ മാനേജിങ് ഡയറക്ടര്‍ ഇതേകുറിച്ച് അന്വേഷിച്ചു . ഐആര്‍ഇ റിപ്പോര്‍ട്ടും ലഭിച്ചെന്നും ഇതില്‍ ഖനനം നിയമപരമാണെന്ന വ്യക്തമാക്കിയതായും മന്ത്രി പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."