ഐ.എസ്.ആര്‍.ഒ യങ് സയിന്റിസ്റ്റ് പ്രോഗ്രാമിന് രജിസ്‌ട്രേഷന്‍ തുടങ്ങി
ഇന്ത്യന്‍ സ്‌പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്റെ 2020ലെ യങ് സയിന്റിസ്റ്റ് പ്രോഗ്രാമിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഐ.എസ്.ആര്‍.ഒയുടെ ഔദ്യോഗിക വെബ്‌സൈറ്റായ isro.gov.in Young Scientist Programme
2020 ലിങ്ക് വഴി അപേക്ഷിക്കണം. ഫെബ്രുവരി 24 വരെ അമപക്ഷിക്കാം.
തിരഞ്ഞെടുക്കപ്പെടുന്നവരുടെ ലിസ്റ്റ് മാര്‍ച്ച് രണ്ടിന് പ്രസിദ്ധീകരിക്കും. ഇവര്‍ മാര്‍ച്ച് 23നകം സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റ് ചെയ്ത കോപ്പി അപ്‌ലോഡ് ചെയ്യണം. പരിശോധനകള്‍ക്കുശേഷം മാര്‍ച്ച് 30ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.
സ്‌പേസ് ടെക്‌നോളജി, സ്‌പേസ് സയന്‍സ്, സ്‌പേസ് ആപ്ലിക്കേഷന്‍സ് എന്നിവയില്‍ വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാന പരിജ്ഞാനം നല്‍കുകയെന്നതാണ് പ്രോഗ്രാമിന്റെ പ്രാഥമിക ലക്ഷ്യം. നിലവില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് അവസരം. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍നിന്നു മൂന്ന് വിദ്യാര്‍ഥികളെ വീതം തിരഞ്ഞെടുക്കും. വിദ്യാര്‍ഥികളുടെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
മേയ് 11 മുതല്‍ 22 വരെ രണ്ടാഴ്ചയാണ് പ്രോഗ്രാം നടത്തുക. ഐ.എസ്.ആര്‍.ഒയുടെ അഹമ്മദാബാദ്, ബംഗളൂരു, തിരുവനന്തപുരം, ഷില്ലോങ് കേന്ദ്രങ്ങളിലാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."