മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍.സി.പി സീറ്റ് ധാരണ
മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ബി.ജെ.പിക്കെതിരേ കോണ്‍ഗ്രസ്-എന്‍.സി.പി ധാരണ. 48 സീറ്റുകളാണ് സംസ്ഥാനത്ത് ലോക്‌സഭയിലേക്കുള്ളത്. ഇതില്‍ 45 സീറ്റുകളില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ സീറ്റ് വിഭജനത്തില്‍ ധാരണയിലെത്തിയതായി എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് സീറ്റ് ധാരണയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
തങ്ങള്‍ക്കു ലഭിക്കുന്ന സീറ്റുകളില്‍ ഒന്ന് രാജു ഷെട്ടിയുടെ സ്വാഭിമാന്‍ ഷെത്കാരി സംഘടനക്കു നല്‍കും. കോണ്‍ഗ്രസിന് ലഭിക്കുന്ന സീറ്റുകളില്‍ നിന്നായിരിക്കും ഇടതുപക്ഷത്തിന് നല്‍കുക. അതേസമയം രാജ്താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന(എം.എന്‍.എസ്)യുമായി ഒരു തരത്തിലുള്ള സീറ്റ് ധാരണയുമുണ്ടാക്കില്ലെന്നും ശരത് പവാര്‍ പറഞ്ഞു.
ഇരുപാര്‍ട്ടികളും എത്ര സീറ്റുകളില്‍ വീതം മത്സരിക്കുമെന്ന കാര്യത്തില്‍ ഉടന്‍ പ്രഖ്യാപനമുണ്ടാകും. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസുമായുള്ള ബന്ധത്തിനു പിന്നാലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും ആവിഷ്‌കരിച്ചു വരികയാണ്. സംസ്ഥാനത്തെ ചില പ്രാദേശിക പാര്‍ട്ടികളുമായും ചര്‍ച്ച നടത്തുന്നുണ്ട്. രാജ്താക്കറെയുമായി ചര്‍ച്ച നടത്തിയത് തന്റെ വ്യക്തിപരമായ കാര്യമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുമായി ഒരു തരത്തിലുള്ള സീറ്റ് ധാരണക്കും എന്‍.സി.പി തയാറല്ലെന്നും ശരത് പവാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."