ആര്‍.എസ്.എസ് ആശയം അടിച്ചേല്‍പ്പിക്കാന്‍ ഭരണഘടന മാറ്റുന്നു: തേജസ്വി യാദവ്
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ എസ്.പി-ബി.എസ്.പി സഖ്യത്തിനു പൂര്‍ണ പിന്തുണയെന്ന് രാഷ്ട്രീയ ജനതാദള്‍(ആര്‍.ജെ.ഡി) ഉപാധ്യക്ഷന്‍ തേജസ്വി യാദവ്. ഇരുപാര്‍ട്ടികളും തമ്മില്‍ ധാരണയിലെത്തിയത് ഏറ്റവും അനുയോജ്യമായ സമയത്താണ്. ഈ സഖ്യത്തിന് വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലും ബിഹാറിലും ബി.ജെ.പി തൂത്തെറിയപ്പെടുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.
ഇന്നലെ ലഖ്‌നൗവില്‍ എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തേജസ്വി യാദവ്.
രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനില്‍ക്കുന്നത്. സംഘ്പരിവാറിന്റെ ആശയങ്ങള്‍ക്കനുസരിച്ച് ഭരണഘടനയെ മാറ്റാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ ഭരണഘടനയെ മാത്രമല്ല രാജ്യത്തെ തന്നെ രക്ഷിക്കാന്‍ ബി.ജെ.പിയെ പുറത്താക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ല. യു.പിയില്‍ അഖിലേഷും മായാവതിയും സഖ്യത്തിലെത്തിയതിനെ അഭിനന്ദിക്കുന്നുവെന്ന് പറഞ്ഞ തേജസ്വി യാദവ്, തന്റെ പിതാവ് ലാലുപ്രസാദ് യാദവ് സ്വപ്നം കണ്ടതാണ് ഇത്തരമൊരു സഖ്യമെന്നും കൂട്ടിച്ചേര്‍ത്തു. രാജ്യം ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്നത് ഉത്തര്‍പ്രദേശും ബിഹാറുമാണ്. യു.പിയില്‍ 80 ഉം ബിഹാറില്‍ 40ഉം സീറ്റുകളാണ് ലോക്‌സഭയിലേക്കുള്ളത്. ഇതിനു പുറമെ തൊട്ടടുത്ത സംസ്ഥാനമായ ജാര്‍ഖണ്ഡില്‍ 14 സീറ്റുകളുണ്ട്. ഈ മൂന്നു സംസ്ഥാനങ്ങളിലും കൂടി 134 സീറ്റുകളില്‍ വിജയിക്കാനുള്ള ശേഷി ഇപ്പോഴത്തെ സാഹചര്യത്തില്‍ ബി.ജെ.പിക്കില്ല. ഈ സംസ്ഥാനങ്ങളില്‍ 100 സീറ്റുകള്‍ ബി.ജെ.പിക്കു നഷ്ടമാകുമെന്നും തേജസ്വി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."