രാജവെമ്പാലകള്‍ കൂട്ടത്തോടെ നാട്ടുമ്പുറത്തേക്ക്; ഭീതിയോടെ ജനങ്ങള്‍
കോതമംഗലം: രാജവെമ്പാലകള്‍ കൂട്ടത്തോടെ നാട്ടുമ്പുറത്തേക്ക് കടന്നതോടെ വനാതിര്‍ത്തി പങ്കിടുന്ന സ്ഥലവാസികള്‍ കടുത്ത ഭീതിയില്‍ .കുട്ടംമ്പുഴ ഉരുളന്‍ തണ്ണിയിലെ ഒരു വീട്ടില്‍ നിന്നും ഇന്നലെ ഒരു രാജവെമ്പാലയെ കൂടി പിടിച്ചു.ക ഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ ഈ വീട്ടില്‍ നിന്നും മൂന്നാം തവണയാണ് രാജവെമ്പാലയെ പിടികൂടുന്നത്. ഇതോടെ നാട്ടുകാരും വീട്ടുകാരും ഒരുപോലെ ഭീതിയിലാണ്. തട്ടേക്കാട് പക്ഷിസങ്കേതത്തിലെ വാച്ചര്‍ സ്റ്റീഫനാണ് ഈ വീട്ടില്‍ നിന്നും മൂന്നു തവണയും രാജവെമ്പാലയെ പിടികൂടിയത്. വേനല്‍ കാലമായതോടെ രാജവെമ്പാലകളുടെ ശല്യം കുട്ടംമ്പുഴ, പൂയംകുട്ടി, വടാട്ടുപാറ ഭാഗങ്ങളില്‍ വര്‍ധിച്ചിട്ടുള്ളത് നാട്ടുകാരെ ഭീതിയിലാക്കിയിട്ടുï്.
കോതമംഗലം: രാജവെമ്പാലകള്‍ കൂട്ടത്തോടെ നാട്ടുമ്പുറത്തേക്ക് കടന്നതോടെ വനാതിര്‍ത്തി പങ്കിടുന്ന സ്ഥലവാസികള്‍ കടുത്ത ഭീതിയില്‍ .കുട്ടംമ്പുഴ ഉരുളന്‍ തണ്ണിയിലെ ഒരു വീട്ടില്‍ നിന്നും ഇന്നലെ ഒരു രാജവെമ്പാലയെ കൂടി പിടിച്ചു.ക ഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ ഈ വീട്ടില്‍ നിന്നും മൂന്നാം തവണയാണ് രാജവെമ്പാലയെ പിടികൂടുന്നത്. ഇതോടെ നാട്ടുകാരും വീട്ടുകാരും ഒരുപോലെ ഭീതിയിലാണ്. തട്ടേക്കാട് പക്ഷിസങ്കേതത്തിലെ വാച്ചര്‍ സ്റ്റീഫനാണ് ഈ വീട്ടില്‍ നിന്നും മൂന്നു തവണയും രാജവെമ്പാലയെ പിടികൂടിയത്. വേനല്‍ കാലമായതോടെ രാജവെമ്പാലകളുടെ ശല്യം കുട്ടംമ്പുഴ, പൂയംകുട്ടി, വടാട്ടുപാറ ഭാഗങ്ങളില്‍ വര്‍ധിച്ചിട്ടുള്ളത് നാട്ടുകാരെ ഭീതിയിലാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."