ബി.ജെ.പിയെ തോല്പിക്കാന് കോണ്‍ഗ്രസിനു കെല്‍പ്പില്ല: കോടിയേരി ബാലകൃഷ്ണന്
കുറ്റ്യാടി: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനു കെല്‍പ്പില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. നടുപ്പൊയില്‍ ബ്രാഞ്ച് കമ്മിറ്റി ഓഫിസിനായി നിര്‍മിച്ച കേളു ഏട്ടന് സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസുമായി യാതൊരു സഖ്യവും ഉണ്ടാകുകയില്ല. തെരഞ്ഞെടുപ്പിന് ശേഷം അന്നത്തെ സാഹചര്യത്തിനുസരിച്ച് പാര്‍ട്ടി നിലപാട് വ്യക്തമാക്കും. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക, മതനിരപേക്ഷ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുക എന്നതാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മുദ്രാവാക്യം. ബി.ജെ.പിയെ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിക്കുന്നതിനുള്ള ഒരു സാഹചര്യവും സി.പി.എം സൃഷ്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം വടയം ലോക്കല്‍ സെക്രട്ടറി പി.പി ചന്ദ്രന് ചടങ്ങില്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.മോഹനന് കേളുഏട്ടന്റെ ഛായാപടം അനാഛാദനം ചെയ്തു. സെക്രട്ടേറിയറ്റ് മെംബര്‍ കെ.പി കുഞ്ഞമ്മദ് കുട്ടി പതാക ഉയര്‍ത്തി. കെ.കെ ലതിക, കെ.കെ ദിനേശന്, കെ. കൃഷ്ണന്, കെ.കെ സുരേഷ്, കെ.പി ചന്ദ്രി, സി.എന്‍ ബാലകൃഷ്ണന്, എടത്തുംകര നാണു, കെ.പി രവീന്ദ്രന്, എം.കെ ചന്ദ്രന്, പി.ജി ജോര്‍ജ് മാസ്റ്റര്‍, ടി.കെ മോഹന്‍ദാസ്, പി.സി രവീന്ദ്രന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."