വിദ്യാര്‍ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കും: മന്ത്രി
നടുവണ്ണൂര്‍: പൊതുവിദ്യാലയങ്ങളിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുമെന്നു സംസ്ഥാന തൊഴില്‍ എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാനത്തെ സ്‌കൂളിലെ മുഴുവന്‍ ക്ലാസ് മുറികളും സ്മാര്‍ട്ട് റൂമുകളാക്കി മാറ്റുമെന്നും ഇതിനു രക്ഷിതാക്കളുടെ സഹകരണമുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
കരുവണ്ണൂര്‍ ജി.യു.പി സ്‌കൂളില്‍ നവീകരിച്ച നാല് സ്മാര്‍ട്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യശോദ തെങ്ങിട ആധ്യക്ഷയായി. രണ്ടാംനില വൈദ്യുതീകരണ ഉദ്ഘാടനവും അവര്‍ നിര്‍വഹിച്ചു. രണ്ടാം നില ക്ലാസ് റൂം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈ. പ്രസി പി. അച്ചുതനും സ്‌കൂളിലേക്കുള്ള റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ശ്രീജ പുല്ലിരിക്കലും നവീകരിച്ച ലൈബ്രറി ഉദ്ഘാടനം ഉപജില്ലാ ഓഫിസര്‍ പി. ഗോപാലനും നിര്‍വഹിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച സൈനുല്‍ ആബിദ്, അക്ഷയ ഷാജി, സിംഫണി എസ്. ജാനകി എന്നിവര്‍ക്കു മന്ത്രി ഉപഹാരം നല്‍കിഗ്രാമപഞ്ചായത്തംഗങ്ങളായ ടി.വി സുധാകരന്‍, സജിത വി.കെ, കൃഷ്ണദാസ് സി, പി.ഇ.സി.കണ്‍വീനര്‍ ഒ.എം രാജന്‍, ബൈജു ആയടത്തില്‍, പി.സി പ്രദീപന്‍, എ.കെ ഷൈജു, നിഷ കെ.എം, രവീന്ദ്രന്‍ നടുവിലാട്ട്, ടി.സി പ്രദീപന്‍ കെ.കെ ദാമോദരന്‍, എ.സി ഉമ്മര്‍, എം.വി ബാലന്‍ മാസ്റ്റര്‍, അഷ്‌റഫ് പുതിയപ്പുറം, എന്‍.കെ.സലീം, പി. സത്യന്‍, പി.കെ.അബ്ദുറഹിമാന്‍, അമ്മത് കുട്ടി നാഗത്ത് സംസാരിച്ചു. പ്രധാനധ്യാപകന്‍ എം. ബാബുരാജ് സ്വാഗതവും എ.കെ പ്രകാശന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."