എം സുകുമാരപിള്ള അനുസ്മരണം നടത്തി
കൊച്ചി: എം സുകുമാരപിള്ള അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും നടത്തി. സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. രാഷ്ര്ടീയ പ്രവര്‍ത്തനമെന്നത് സാമൂഹ്യ പ്രവര്‍ത്തനം കൂടിയാണെന്ന് തെളിയിച്ച ആളായിരുന്നു എം സുകുമാരപിള്ളയെന്ന് കാനം പറഞ്ഞു.
എം സുകുമാരപിള്ള ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് എം പി ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. മികച്ച സാമൂഹ്യ പ്രവര്‍ത്തനുള്ള അവാര്‍ഡ് പാലക്കാട് ശബര്യാശ്രമം രക്ഷാധികാരി ഡോ.എന്‍ ഗോപാലകൃഷ്ണന്‍നായര്‍ക്ക് കാനം രാജേന്ദ്രന്‍ സമ്മാനിച്ചു.
ആതുരചികിത്സാ സഹായം പത്തനാപുരം ഗാന്ധിഭവന്‍ സെക്രട്ടറിക്ക് സിനിമാ സംവിധായകന്‍ ഡോ. ബിജുവും കൈമാറി, മുന്‍ എം.പി ഡോ. സെബാസ്റ്റിയന്‍ പോള്‍, ഭവനനിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാന്‍ പി പ്രസാദ്, സി.പി.ഐ ജില്ലാസെക്രട്ടറി പി രാജു, പ്രൊഫ. കെ അരവിന്ദാക്ഷന്‍, എ എന്‍ രാജന്‍, എസ് വിജയന്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഫൗണ്ടേഷന്‍ സെക്രട്ടറി എസ് ബാബുക്കുട്ടി സ്വാഗതവും ട്രഷറര്‍ എ ശ്രീകുമാരി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."