HOME
DETAILS
MAL
പൊലിസ്: പുതിയ സബ് ഡിവിഷനുകള്‍ പരിഗണനയില്‍
backup
February 04 2020 | 18:02 PM
തിരുവനന്തപുരം : പൊലിസ് സേനയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് പുതിയ സബ് ഡിവിഷനുകള്‍ ആരംഭിക്കുന്നത് സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അറിയിച്ചു. അനൂപ് ജേക്കബിന്റെ ഉപക്ഷേപത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. എറണാകുളം റൂറല്‍ ജില്ലയില്‍ മൂവാറ്റുപുഴ സബ് ഡിവിഷന് കീഴില്‍ 13 പൊലിസ് സ്റ്റേഷനുകളാണ് പ്രവര്‍ത്തിക്കുന്നത്. ജനസാന്ദ്രത പരിഗണിച്ച് മൂവാറ്റുപുഴ സബ് ഡിവിഷനെ വിഭജിക്കേണ്ട കാര്യവും പരിഗണിക്കേണ്ടതുണ്ട്. പിറവം കേന്ദ്രമായി ഒരു സബ്ഡിവിഷന് വേണമെന്നതുള്‍പ്പെടെയുള്ള ആവശ്യവും സര്‍ക്കാര്‍ പരിശോധിക്കുന്നതാണെന്നും മുഖ്യമന്ത്രി മറുപടി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."