അക്രമം നടത്തിയ സംഘ്പരിവാര്‍ നേതാക്കളെ സംരക്ഷിക്കാന്‍ പൊലിസ് കൂട്ടെന്ന് ആരോപണം
കുമ്പള: ശരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടു നടത്തിയ ഹര്‍ത്താലിനിടെ വ്യാപക അക്രമത്തിനു നേതൃത്വം നല്കിയ സംഘ്പരിവാര്‍ നേതാക്കളെ സംരക്ഷിക്കാന്‍ പൊലിസ് കൂട്ടുനില്‍ക്കുന്നതായി ആരോപണം.
കുമ്പള, മഞ്ചേശ്വരം പൊലിസ് സ്റ്റേഷനുകളിലാണ് നേതാക്കളെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നതെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ ആരോപിക്കുന്നു. ബന്തിയോട്ട് അക്രമത്തിന് നേതൃത്വം നല്കിയ യുവമോര്‍ച്ച നേതാവ് തന്നെ അറസ്റ്റ് ചെയ്യാന്‍ പൊലിസിനോട് സമൂഹ മാധ്യമങ്ങള്‍ വഴി വെല്ലുവിളി നടത്തിയിട്ടും പൊലിസ് ഇയാളെ അറസ്റ്റു ചെയ്യാന്‍ തയാറായിട്ടില്ല.
മഞ്ചേശ്വരം മേഖലയില്‍ സൗഹാര്‍ദത്തോടെ കഴിഞ്ഞു വരുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണം നടത്തി തെരെഞ്ഞെടുപ്പ് ജയിക്കാനുള്ള തന്ത്രമാണ് സംഘ്പരിവാര്‍ സംഘടനകള്‍ നടത്തുന്നത്. ഹര്‍ത്താലിനിടെ ആക്രമിക്കപ്പെട്ട കാര്‍ യാത്രക്കാര്‍ക്കെതിരേ പൊലിസ് കേസെടുത്തിരുന്നു.
പൊലിസിനൊപ്പം ഉണ്ടായിരുന്ന മുസ്ലിം നേതാവിനെതിരേ കേസെടുത്തത് സംബന്ധിച്ച് ചോദിച്ചപ്പോള്‍ തൂക്കം ഒപ്പിക്കാനാണെന്ന മറുപടി പൊലിസ് നല്‍കിയതായും നേതാക്കള്‍ പറഞ്ഞു. നായ്ക്കാപ്പിനു പുറമെ ബന്തിയോട്, ഉപ്പള, മഞ്ചേശ്വരം ഭാഗങ്ങളില്‍ ഇരകള്‍ക്കെതിരേ കേസെടുത്ത സംഭവങ്ങളാണ് ഉള്ളത്.
ഹര്‍ത്താല്‍ ദിനത്തില്‍ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ അതിക്രൂരമായി മര്‍ദിച്ച അബ്ദുല്‍ കരീം മുസ്ലിയാര്, തലപ്പാടിയില്‍ വച്ച് ആക്രമിക്കപ്പെട്ട കാര്‍ യാത്രികരായ കര്‍ണാടക ഉജിരെയിലെ ഒരു പിഞ്ചുകുഞ്ഞുള്‍പ്പെടെ മംഗളൂരുവിലെ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിഞ്ഞുവരുകയാണ്.
പ്രത്യേക ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിച്ചാല്‍ ഇതിനു പിന്നിലെ ഗൂഢാലോചന പുറത്തു വരുമെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."