ഗുജറാത്ത് കലാപം: സാകിയ ജഫ്രിയുടെ ഹരജിയില്‍ ഏപ്രില്‍ 14ന് വാദം
ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മുന്‍ കോണ്‍ഗ്രസ് എം.പി ഇഹ്സാന്‍ ജഫ്രിയുടെ ഭാര്യ സാകിയ ജഫ്രി സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുന്നതു സുപ്രിം കോടതി ഏപ്രി ല്‍ പതിനാലിലേക്കു മാറ്റി.
കലാപത്തില്‍ അന്നു മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും ക്ലീന്‍ചിറ്റ് നല്കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി ചോദ്യം ചെയ്തായിരുന്നു ഹരജി. ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍കര്‍, ദിനേശ് മഹേശ്വരി എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നടപടി.
നേരത്തെ, ഹരജി ഹോളി അവധിക്കു ശേഷം കേള്‍ക്കാന്‍ മാറ്റിവയ്ക്കണമെന്നു സാകിയയ്ക്കുവേണ്ടി ഹാജരായ അഭിഭാഷക സംഘം സുപ്രിം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിച്ച കോടതി, ഹരജി ഒരുപാട് തവണ മാറ്റിവച്ചതാണെന്നും ഏപ്രില്‍ പതിനാലിനു കേള്‍ക്കാമെന്നും അന്ന് എല്ലാവരുടെയും സാനിധ്യം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു.
പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി ചോദ്യം ചെയ്ത് ഗുജറാത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി 2017 ഒക്ടോബറില്‍ തള്ളിയതിനെ തുടര്‍ന്നാണ് സാകിയ 2018ല്‍ സുപ്രിംകോടതിയെ സമീ പിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."