ദാഹജലംതേടി നാട്ടിലിറങ്ങിയ കാട്ടുകൊമ്പന്‍ ചെളിയിലകപ്പെട്ടു
വിതുര: ദാഹജലം തേടി നാട്ടിലിറങ്ങിയ കാട്ടുകൊമ്പന്‍ ചെളിക്കുളത്തിലകപ്പെട്ടു. മണിക്കൂറുകള്‍ക്കുശേഷം സ്വപ്രയത്‌നത്താല്‍ കരയ്ക്കുകയറിയ ആന അവശനിലയില്‍ കാട്ടിലേക്കു മടങ്ങി. പരുത്തിപ്പള്ളി വനം റേഞ്ച് പരിധിയോടു ചേര്‍ന്ന മരുതാമല മക്കിയിലെ സ്വകാര്യവസ്തുവിലുള്ള കുളത്തില്‍ തിങ്കളാഴ്ച രാവിലെയാണ് കാട്ടാന കിടക്കുന്ന വിവരം നാട്ടുകാര്‍ അറിയുന്നത്. ഡി.എഫ്.ഒ എസ്. മോഹനന്‍ പിള്ള, പരുത്തിപ്പള്ളി റേഞ്ച് ഓഫിസര്‍ ദിവ്യ എന്നിവരുടെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി. ആനയെ കരയ്ക്കുകയറ്റാന്‍ വടവുമായി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോഴേക്കും ഉച്ചയ്ക്ക് 12 മണിയോടെ ആന സ്വമേധയാ കരയ്ക്കുകയറി വനത്തിലേക്കു മടങ്ങുകയായിരുന്നു. പരിക്കേറ്റ ആനയെ നിരീക്ഷിക്കാന്‍ ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുന്ന മുറയ്ക്ക് ചികിത്സ നല്‍കുമെന്നും ഡി.എഫ്.ഒ അറിയിച്ചു. അതേസമയം പരിക്കേറ്റ ആനയ്ക്ക് കൂടുതല്‍ പരിശ്രമമില്ലാതെ ചികിത്സ നല്‍കാനുള്ള അവസരം വനംവകുപ്പ് പാഴാക്കിയതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."