HOME
DETAILS

വയനാട്ടിൽ സ്വപ്നക്കോട്ടകൾ കെട്ടി മുന്നണികൾ

  
നിസാം കെ. അബ്ദുല്ല 
November 02, 2024 | 2:48 AM

Building fronts in Wayanad

കൽപ്പറ്റ: യു.ഡി.എഫിന് അഞ്ച് ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷം വേണം, എൽ.ഡി.എഫിന് മണ്ഡലം പിടിക്കണം, എൻ.ഡി.എക്ക് വളർച്ചയുണ്ടെന്ന് തെളിയിക്കണം-ഇങ്ങനെ നീളുന്നു മുന്നണികളുടെ സ്വപ്നങ്ങൾ. ഈ മാസം 13ന് വോട്ടെടുപ്പ് നടക്കാനിരിക്കേ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചു. 

സമ്മതിദായകർക്കിടയിൽ ഇരിപ്പുറപ്പിക്കാനുള്ള ഓട്ടത്തിലാണ് മുന്നണികൾ. പ്രചാരണത്തിൽ മറ്റു മുന്നണികളെ അപേക്ഷിച്ച് ഏറെ മുന്നിലാണ് യു.ഡി.എഫ്. എ.ഐ.സി.സി മാസങ്ങൾക്കുമുമ്പ് പ്രഖ്യാപിച്ചതാണ് പ്രിയങ്കയുടെ സ്ഥാനാർഥിത്വം. ഇതിന് തൊട്ടുപിന്നാലെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടത്തിയിരുന്നു.

തെരഞ്ഞെടുപ്പ് വിജ്ഞാപനം ചെയ്തതിനുശേഷം കൺവൻഷനുകൾ പൂർത്തിയാക്കിയ അവർ ബൂത്തുതല ഗൃഹസന്ദർശനവും ആദ്യഘട്ടം പൂർത്തീകരിച്ചിട്ടുണ്ട്. ജനങ്ങളിലേക്ക് ഇറങ്ങി പഴുതടച്ച പ്രചാരണമാണ് അവർ നടത്തുന്നത്. പ്രിയങ്കയ്ക്കു ചരിത്ര ഭൂരിപക്ഷം എന്ന ലക്ഷ്യമാണ് ഇതിനുപിന്നിൽ. പ്രമുഖർ തന്നെ പ്രിയങ്കക്ക് വേണ്ടി കളത്തിലുള്ളത് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുന്നുണ്ട്. നാളെ മുതൽ മണ്ഡലത്തിൽ പ്രിയങ്കാ ഗാന്ധി സജീവമാകും. 

സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ മണ്ഡലം, നിയോജകമണ്ഡലം കൺവൻഷനുകൾ നടത്തിയ എൽ.ഡി.എഫ് ഒന്നാംഘട്ട പ്രചാരണം പൂർത്തിയാക്കിയിട്ടുണ്ട്. മണ്ഡലം, നിയോജകമണ്ഡലം കൺവൻഷനുകളിലെ പ്രവർത്തക പങ്കാളിത്തവും കവലകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചു നടത്തിയ ആദ്യഘട്ട പ്രചാരണവും സ്ഥാനാർഥിക്കും മുന്നണിക്കും പ്രതീക്ഷ നൽകുന്നുണ്ട്. വരും ദിവസങ്ങളിൽ എൽ.ഡി.എഫ് ഉന്നത നേതാക്കാൾ പ്രചാരണം കൊഴുപ്പിക്കാനെത്തും.

നവംബർ ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ കൽപ്പറ്റ, തിരുവമ്പാടി, നിലമ്പൂർ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പു യോഗങ്ങളിൽ സംസാരിക്കും. ഇതെല്ലാം വോട്ടാകുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. എൻ.ഡി.എ സ്ഥാനാർഥി നവ്യ ഹരിദാസ് രണ്ടാംഘട്ട പ്രചാരണം ആരംഭിച്ചിട്ടുണ്ട്. 

ബൂത്തുതലത്തിൽ വീടുകയറി പ്രചാരണവും തുടരുന്നുണ്ട്. മണ്ഡലത്തിൽ എൻ.ഡി.എയുടെ കരുത്തും വളർച്ചയും പ്രകടമാക്കുന്നതാകണം തെരഞ്ഞെടുപ്പ് ഫലമെന്ന വാശിയിലാണ് പ്രവർത്തകർ. അതേസമയം, ഉരുൾദുരന്തം നടന്ന് മൂന്നുമാസമായിട്ടും കേന്ദ്രം പാക്കേജ് പ്രഖ്യാപിക്കാത്തത് വോട്ടുചോർച്ചയ്ക്ക് കാരണമാകുമെന്ന ആശങ്ക അവർക്കുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയിലേക്ക്; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം

Kerala
  •  a day ago
No Image

സ്ത്രീ പങ്കാളിത്തം ഉറപ്പാക്കാന്‍ ബഹ്‌റൈന്‍ മന്ത്രാലയസമിതി

bahrain
  •  a day ago
No Image

ഉമ്മു റമൂലിലെ വെയർഹൗസുകളിൽ തീപിടുത്തം; 40 മിനിറ്റിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി

uae
  •  a day ago
No Image

അത്ഭുത ബൈസിക്കിൾ കിക്കിന് പിന്നാലെ റൊണാൾഡോ; ലയണൽ മെസ്സി തന്റെ കരിയറിൽ ബൈസിക്കിൾ കിക്ക് ഗോൾ നേടിയിട്ടുണ്ടോ? പുതിയ ചർച്ചകൾക്ക് തുടക്കമിട്ട് ഫുട്ബോൾ ലോകം

Football
  •  a day ago
No Image

വിന്റർ സീസൺ ആരംഭിച്ചു; ബാല്‍ക്കണികളും മുറ്റവും അലങ്കരിച്ച് യുഎഇയിലെ കുടുംബങ്ങള്‍

uae
  •  a day ago
No Image

എസ്.ഐ.ആര്‍ ജോലി സമ്മര്‍ദ്ദം പരിഹരിക്കണം; കൊല്‍ക്കത്തയില്‍ ബിഎല്‍ഒമാരുടെ കൂറ്റന്‍ റാലി 

National
  •  a day ago
No Image

രക്തസാക്ഷി ദിനം: ആചാരങ്ങൾക്കുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി യുഎഇ

uae
  •  a day ago
No Image

പൊലിസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടി: വ്യാജ പരാതിക്കാരിയായ സ്പാ ജീവനക്കാരി അറസ്റ്റിൽ; എസ്ഐ ഒളിവിൽ

crime
  •  a day ago
No Image

വിജയ്‌യെ വിമര്‍ശിച്ച യൂട്യൂബര്‍ക്ക് മര്‍ദ്ദനം; നാല് ടിവികെ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ 

National
  •  a day ago
No Image

പ്രതീക്ഷയുടെ നെറുകൈയില്‍ ഒമാന്‍ സാറ്റ്1

oman
  •  a day ago