ടൂറിസ്റ്റ് ബസുകളിലെ സൗണ്ട് സിസ്റ്റം മോഷ്ടിക്കുന്നത് പതിവാക്കിയ കുട്ടിക്കള്ളന്മാര് പിടിയില്‍
ആറ്റിങ്ങല്‍: ടൂറിസ്റ്റ് ബസ്സുകളിലെ വിലപിടിപ്പുള്ള സൗണ്ട് സിസ്റ്റം മോഷണം ചെയ്തു വന്നിരുന്ന സംഘത്തെ ആറ്റിങ്ങല്‍ പൊലിസ് പിടികൂടി. മണ്ണൂര്‍ഭാഗം സ്വദേശികളായ 16വയസ്സുള്ള നാലു പേരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കച്ചേരി ജങ്ഷനില്‍ പാര്‍ക്കു ചെയ്തിരുന്ന വിശ്വശ്രീ ട്രാവല്‍സിന്റെ ബസുകളില്‍ നിന്ന് സൗണ്ട് സിസ്റ്റം ഇളക്കി മാറ്റിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.
വിശ്വ ശ്രീയുടെ മൂന്നു ബസുകളില്‍ നിന്ന് സിസ്റ്റം ഇളക്കിമാറ്റികൊണ്ടുപോകാനായി കവറുകളിലാക്കി വയ്ക്കുന്നതിനിടെ മറ്റൊരു ബസ് ട്രിപ്പുകഴിഞ്ഞ് എത്തി. തുടര്‍ന്ന് മോഷണ മുതല്‍ ഉപേക്ഷിച്ച് ഇവര്‍ കടന്നു കളഞ്ഞു.
രണ്ടു മാസത്തിനിടെ പലയിടങ്ങളില്‍ നിന്നായി അഞ്ചു ബസുകളിലെ സൗണ്ട് സിസ്റ്റം ഇവര്‍ മോഷ്ടിച്ചതായി കണ്ടെത്തി.
മേലാറ്റിങ്ങല്‍ എല്‍. പി. എസിന് സമീപം പാര്‍ക്ക് ചെയ്തിരുന്നവലിയമഠം, ചാത്തമ്പാറയില്‍ പാര്‍ക്ക് ചെയ്തിരുന്ന ജ്യോതി ട്രാവല്‍സ്, പൂവമ്പാറ പാലത്തിന്സമീപം പാര്‍ക്ക് ചെയ്തിരുന്ന സംഗീത, രാകേന്ദു, എം. എ. കെ.സമ്പത്ത് എന്നീ ടൂറിസ്റ്റ് ബസുകളിലെ സൗണ്ട് സിസ്റ്റമാണ് ഇവര്‍ നേരത്തെ മോഷ്ടിച്ചത്. രണ്ടു ലക്ഷം മുതല്‍ 5 ലക്ഷം വരെയാണ് ഓരോ സൗണ്ട് സിസ്റ്റത്തിന്റെയും വില. ബസുകളുടെഗ്ലാസ്സ് ലോക്കെടുത്ത് ഇത് നീക്കിയാണ്ഇവര് അകത്ത് കടന്ന് മോഷണം നടത്തിയിരുന്നത്. മോഷണം പോയ എല്ലാ സാധനങ്ങളും നാലുപേരുടെ വീടുകളില്‍ നിന്നായി കണ്ടെത്തിയിട്ടുണ്ട്.
മോഷ്ടിച്ചെടുത്തവ വീട്ടില്‍ തങ്ങളുടെ മുറിയില്‍ ക്രമീകരിച്ച് ആസ്വദിക്കുകയായിരുന്നു ഇവരെന്ന് പൊലിസ് പറഞ്ഞു.
കൂട്ടുകാരുടെസിസ്റ്റമെന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. മറ്റുകൂട്ടുകാരുടെ വീടുകളില്‍ കുറഞ്ഞ ചെലവില്‍ സിസ്റ്റം സെറ്റ് ചെയ്ത് പണം
വാങ്ങാനാണ് വീണ്ടും മോഷണത്തിനിറങ്ങിയത്.
വെള്ളംകൊള്ളി ഗുരുദേവ സ്കൂളിലെ ആംപ്ളിഫയറും നഗരൂര്‍ ജംഗ്ഷനിലെ സുബൈറിന്റെ പെട്ടികടയില്‍ നിന്നും 25,000 രൂപമോഷ്ടിച്ചതും ഇവരാണെന്ന് സമ്മതിച്ചിട്ടുണ്ട്.
എ.എസ്.പി ആദിത്യയുടെ നിര്‍ദ്ദേശപ്രകാരം ആറ്റിങ്ങല്‍ സി.ഐ ജി.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ തന്‍സീം, ഷാടോ പൊലീസുകാരായ ദിലീപ്, ജ്യോതിഷ്, ഫിറോസ്, ബിജുകുമാര്‍, അന്‍സാര്‍, ഗ്രേഡ് എസ്.ഐമാരായ രാജു, അനില്‍ എന്നിവരാണ് ഇവരെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."