മദ്യപിച്ച് ഔദ്യോഗിക വാഹനം ഓടിച്ച എസ്.ഐക്കു സസ്പെന്ഷന്
കണ്ണൂര്‍: മദ്യപിച്ച് ഔദ്യോഗിക വാഹനം ഓടിച്ചെന്നാരേപിച്ച് നാട്ടുകാര്‍ പിടികൂടി പൊലിസിലേല്പിച്ച എസ്.ഐയെ സസ്പെന്‍ഡ് ചെയ്തു. കണ്ണൂര്‍ എ.ആര് ക്യാംപിലെ എസ്.ഐ രാജീവനെയാണ് അന്വേഷണവിധായമായി ജില്ലാ പൊലിസ് മേധാവി സഞ്ജയ്കുമാര്‍ ഗുര്ദീന് സസ്പെന്‍ഡ് ചെയ്തത്. ഞായറാഴ്ച രാവിലെ ആയിക്കര മാര്‍ക്കറ്റില്‍ വച്ചാണ് എസ്.ഐയെ നാട്ടുകാര്‍ തടഞ്ഞുവച്ചത്. എ.ആര് ക്യാംപിലെ ജീപ്പുമായി ആയിക്കരയില്‍ മത്സ്യം വാങ്ങാനെത്തിയതായിരുന്നു എസ്.ഐ. ജീപ്പ് ഓടിക്കുന്നതിനിടെ മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. പൊലിസ് വാഹനത്തിലെത്തിയ ആളുമായി സ്വകാര്യവാഹന ഡ്രൈവര്‍ തര്‍ക്കിക്കുന്നതു കണ്ടു ജനം തടിച്ചുകൂടി. ഇതിനിടെ ജീപ്പില്‍നിന്നിറങ്ങിയ എസ്.ഐ ജനങ്ങള്‍ക്കുനേരേ തട്ടിക്കയറിയതായും പറയുന്നു. എസ്.ഐ മദ്യപിച്ചിട്ടുണ്ടെന്നു പറഞ്ഞു ജനക്കൂട്ടം ഇയാളെ തടഞ്ഞുവച്ചു പൊലിസില്‍ വിവരമറിയിച്ചു. കണ്ണൂര്‍ സിറ്റി സ്റ്റേഷനില്‍നിന്നു പൊലിസെത്തി എസ്.ഐയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ എസ്.ഐ മദ്യപിച്ചിരുന്നെന്നു തെളിഞ്ഞതായി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."