പാലാരിവട്ടം പാലം: മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരേ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി, അന്വേഷണവുമായി സഹകരിക്കുമെന്ന് ഇബ്രാഹിം കുഞ്ഞ്
തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ വിജിലന്‍സിന് ഗവര്‍ണറുടെ അനുമതി ലഭിച്ചു. ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിന് അനുമതി തേടി വിലിജന്‍സ് നല്കിയ കത്തിലാണ് സര്‍ക്കാര്‍ ഉപദേശപ്രകാരം ഗവര്‍ണര്‍ അനുമതി നല്‍കിയിരിക്കുന്നത്.
അതേ സമയം അന്വേഷണവുമായി സഹകരിക്കുമെന്ന് മുന്‍ മന്ത്രി ഇബ്രാഹീം കുഞ്ഞ് പ്രതികരിച്ചു. തനിക്കീ കേസില്‍ ഒളിക്കാനോ മറക്കാനോ ഒന്നും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരാര്‍ വ്യവസ്ഥ തീരുമാനിച്ചത് ഉദ്യോഗസ്ഥരാണ്. തനിക്കതില്‍ പങ്കില്ല. ഗവര്‍ണറുടെ ഉത്തരവിന്റെ പേരില്‍ തന്നെ അറസ്റ്റ് ചെയ്യാനാവില്ലെന്നും ഇബ്രാഹിം കുഞ്ഞ് കൂട്ടിച്ചേര്‍ത്തു.
രേഖകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് വിലിജന്‍സ് തുടര്‍ അന്വേഷണത്തിന് അനുമതി തേടിയതെന്നായിരുന്നു വാര്‍ത്തകള്‍.
നിര്‍മാണ കരാര്‍ ഏറ്റെടുത്ത ആര്.ഡി.എസ് കമ്പനിക്ക് മുന്‍കൂര്‍ പണം അനുവദിക്കുന്നതില്‍ ഇ്ബ്രാഹിം കുഞ്ഞ് ഇടപെടല്‍ നടത്തിയെന്നായിരുന്നു ആരോപണം.
കമ്പനി ഉടമ സുമിത് ഗോയലിനെയും പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ സൂരജിനെയും ചോദ്യം ചെയ്തതില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകണമെന്ന് വിജലന്‍സ് ആവശ്യപ്പെട്ടത്.
ജനപ്രതിനിധിയായ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താന്‍ ഗവര്‍ണറുടെ അനുമതി ആവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബറിലാണ് വിജിലന്‍സ് കത്തു നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."