ദമാമില്‍ മലയാളി സഹോദരങ്ങളടക്കം മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു
ദമാം: സഊദിയിലെ കിഴക്കന്‍ നഗരിയായ ദമാമില്‍ സഹോദരങ്ങളായ പിഞ്ചു കുട്ടികള്‍ മുങ്ങി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി പടനായര്‍കുളങ്ങര നായ്ക്കാന്റയ്യത്ത് വീട്ടില്‍ നവാസ് ബഷീര്‍ സൗമി നവാസ് ദമ്പതികളുടെ മക്കളായ സഫ്‌വാന്‍ (6), സൗഫാന്‍ (4) എന്നിവവരാണ് മരിച്ചത്. കൂടാതെ ഒരു ഗുജറാത്തി ബാലനും മരിച്ചിട്ടുണ്ട്. ദമാം ഫസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ഇവര്‍ താമസിക്കുന്ന ബി.സി.സി കോമ്പൗണ്ടിലെ സ്വിമ്മിങ് പൂളിലായിരുന്നു അപകടം.
തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. ഏറെ കാലമായി പ്രവര്‍ത്തനരഹിതമായി കിടക്കുകയായിരുന്ന സ്വിമ്മിങ് പൂള്‍ ഏതാനും ദിവസങ്ങളായി പെയ്ത കനത്ത മഴയില്‍ നിറഞ്ഞു കവിഞ്ഞിരുന്നു. ഇതു കാണാനത്തെിയ സൗഫാന്‍ വെള്ളത്തില്‍ വീണപ്പോള്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സ്വഫ്‌വാനും ഗുജറാത്തി ബാലനും ഇതില്‍ അകപ്പെട്ടു മുങ്ങി താഴുകയായിരുന്നു.
മറ്റുകുട്ടികള്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് മുതിര്‍ന്നവര്‍ എത്തി പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്നുപേരും മരിച്ചിരുന്നു. ദമ്മാം ഇന്ത്യന്‍ സ്‌കൂളില്‍ ഒന്നാം ക്ലാസിലാണ് സ്വഫ്‌വാന്‍ പഠിക്കുന്നത്. ഇവിടെ തന്നെ എല്‍.കെ.ജി വിദ്യാര്‍ഥിയാണ് സൗഫാന്‍. ദമാം അല്‍ മന ആശുപത്രിയില്‍ എത്തിച്ച മൃതദേഹം പ്രാഥമിക പരിശോധനക്ക് ശേഷം ദമാം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."