HOME
DETAILS
MAL
ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം: മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരേ ലോകായുക്ത നോട്ടിസ് അയച്ചു
backup
January 15 2019 | 06:01 AM
തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്തെന്ന ഹരജിയില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരേ ലോകായുക്ത നോട്ടിസ് അയച്ചു.
മുന്‍ കേരള സര്‍വകലാശാല ജീവനക്കാരന് ആര്.എസ് ശശികുമാറിന്റെ പരാതി ഫയലില്‍ സ്വീകരിച്ച് ജസ്റ്റിസ് പയസ് കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള ലോകായുക്ത ഫുള്‍ബെഞ്ചാണ് മുഖ്യമന്ത്രി അടക്കം 17 പേര്‍ക്ക് നോട്ടിസ് അയച്ചത്. അടുത്തമാസം 15ന് ഹാജരാകണം എന്ന് നോട്ടിസില്‍ ആവശ്യപ്പെട്ടു. ദുരിതാശ്വാസ നിധിയിലെ തുകയില്‍ അഴിമതിയും സ്വജനപക്ഷപാതവും നടത്തി മുഖ്യമന്ത്രി ദുര്‍വിനിയോഗം ചെയ്തെന്ന് ഹരജിയില്‍ ആരോപിക്കുന്നു. എന്‍.സി.പി നേതാവ് ഉഴവൂര്‍ വിജയന് ദുരിതാശ്വാസ നിധിയില്‍നിന്ന് ധനസഹായം അനുവദിച്ചെന്നും അന്തരിച്ച ചെങ്ങന്നൂര്‍ എം.എല്‍.എ എ. രാമചന്ദ്രന്റെ കുടുംബത്തിന് സഹായം നല്‍കിയെന്നും ഹരജിക്കാരന് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."