HOME
DETAILS

കെഎംസിസി കൊണ്ടോട്ടി മണ്ഡലം പ്രവർത്തക സംഗമം 'മവദ്ദ 2020' സമാപിച്ചു

  
backup
February 05 2020 | 13:02 PM

7645366456456456-2
റിയാദ്: കൊണ്ടോട്ടി മണ്ഡലം റിയാദ് കെ.എം.സി.സി "മവദ്ദ 2020" മണ്ഡലം പ്രവർത്തക മീറ്റും പൗരത്വ നിയമ ഭേതഗതിക്കെതിരെ പ്രധിഷേധ സംഗമവും സംഘടിപ്പിച്ചു. മുസാഹ്മിയ  ആസാദി നഗറിൽ നടന്ന സംഗമത്തിൽ കെഎംസിസി സഊദി നാഷണൽ, റിയാദ് സെൻട്രൽ, മലപ്പുറം ജില്ലാ കമ്മറ്റി നേതാക്കളും  മണ്ഡലത്തിൽ നിന്നുള്ള നിരവധി പ്രവർത്തകരും പങ്കെടുത്തു. കൊണ്ടോട്ടി മണ്ഡലം ജനറൽ സെക്രട്ടറി ബഷീർ സിയാംകണ്ടം അധ്യക്ഷത വഹിച്ച സംഗമം അൻവർ സിയാംകണ്ടത്തിന്റെ ഖിറാഅത്തോടെ തുടക്കമായി. 
     സഊദി നാഷണൽ കമ്മിറ്റി സുരക്ഷാ പദ്ധതി ചെയർമാൻ അഷ്റഫ് തങ്ങൾ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളിൽ ഷാഫി മാസ്റ്റർ കരുവാരകുണ്ട് (മുസ്ലിംലീഗ്  നിലപാടുകളും, വിമര്ശനങ്ങളും),  അഡ്വ: ഹബീബ് റഹ്മാൻ (പൗരത്വ ഭേദഗതി ബിൽ ബോധവത്കരണം) എന്നിവർ വിഷയ പ്രഭാഷണം നടത്തി. 
      രണ്ടാം സെഷനിൽ മണ്ഡലം ട്രഷറർ  ഷറഫു പുളിക്കൽ അധ്യക്ഷനായി.  സഊദി നാഷണൽ കമ്മിറ്റി അംഗം കോയാമു ഹാജി കൊട്ടപ്പുറം ഉദ്ഘാടനം ചെയ്തു. നേതാക്കളായ സി.പി. മുസ്തഫ (പ്രസിഡന്റ് റിയാദ് സെൻട്രൽ കമ്മിറ്റി), മൊയ്‌തീൻ കോയ കല്ലമ്പാറ (ജനറൽ സെക്രട്ടറി സെൻട്രൽ കമ്മിറ്റി), ഉസ്മാനാലി പാലത്തിങ്ങൽ (നാഷണൽ കമ്മിറ്റി അംഗം), മുഹമ്മദ്‌ വേങ്ങര (റിയാദ് മലപ്പുറം ജില്ലാ പ്രസിഡന്റ്), അസീസ് വെങ്കിട്ട (മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി), ഷൗക്കത്ത്  കടമ്പോട്ട് (ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി), അഷ്‌റഫ് മോയൻ (ജില്ലാ സെക്രട്ടറി),  മുനീർ വാഴക്കാട് (ജില്ലാ വൈസ് പ്രസിഡന്റ്) സംസാരിച്ചു. ഷുഹൈബ് പനങ്ങാങ്ങര (നാഷണൽ കമ്മിറ്റി അംഗം), അഷ്‌റഫ് കൽപകഞ്ചേരി (റിയാദ് സെൻട്രൽ കമ്മിറ്റി),  ജില്ലാ സെക്രട്ടറിമാരായ  ഷാഫി മാസ്റ്റർ ചിറ്റത്തുപാറ, ഇഖ്ബാൽ തിരൂർ പങ്കെടുത്തു. നാഷണൽ കമ്മിറ്റി നടപ്പിലാക്കിയ സുരക്ഷാ പദ്ധതിയിൽ മണ്ഡലത്തിൽ നിന്നും ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർത്തതിനുള്ള പുരസ്കാരം പുളിക്കൽ പഞ്ചായത്ത് ഭാരവാഹികൾ  അഷ്‌റഫ് തങ്ങളിൽ നിന്നും ഏറ്റുവാങ്ങി.
       മൂന്നാം സെഷൻ ഫിറോസ് പള്ളിപ്പടി ഉദ്ഘാടനം ചെയ്തു. മജ്ലിസ് അൽ-മവദ്ദ സെഷനിൽ റസാഖ് ഓമാനൂർ, യാഖൂബ് എളമരം, മുഹമ്മദ് കുട്ടി  സിയാംകണ്ടം, സിദ്ധീഖ് ഒളവട്ടൂർ, അബൂബക്കർ ഒളവട്ടൂർ, മുസ്തഫ കൊളമ്പലം തുടങ്ങിയവരുടെ ഇശൽ സന്ധ്യ അരങ്ങേറി. "സെല്ഫ് ക്രിട്ടിസം എന്റെ പ്രവാസ അനുഭവം" എന്ന നാലാം സെഷനിൽ എല്ലാവരുടെയും പ്രവാസ അനുഭ വിവരങ്ങൾ പങ്കു വെച്ചു. ബഷീർ ചുള്ളിക്കോട്, ബഷീർ മപ്പുറം, നിസാം പരതക്കാട് തുടങ്ങിയവർ രജിസ്ട്രേഷന് നേത്രത്വം നല്കി. അസ്‌ലം പള്ളത്തിൽ, ജാഫർ ഹുദവി തുടങ്ങിയവരുടെ നേത്രത്വത്തിലുള്ള ഓൺലൈൻ ക്വിസ്, 
മുബാറക്ക് ഒളവട്ടൂർ, അബ്ദുൽ ഗഫൂർ പെരിങ്ങാവ് വാഹന സൗകര്യത്തിന് നേതൃത്വം നൽകി. സലിം സിയാം കണ്ടം, ലത്തീഫ് ചെറുകാവ്, സൈദു പെരിങ്ങാവ്, അസീസ് മൂലയിൽ, റിയാസ്, അനീസ് ചെറുകാവ് എന്നിവരുടെ നേത്രത്തിലുള്ള  ഫുഡ് ഫെസ്റ്റ് എന്നിവയും നടന്നു. 
     ഓൺലൈൻ ക്വിസ് മത്സരത്തിൽ അഡ്വ:  ഹബീബ് റഹ്‌മാൻ, മുഹമ്മദലി പാണാട്ടാലുങ്ങൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളും, മുഹമ്മദ് കുട്ടി സിയാംകണ്ടം, ശിഹാബ് ഒളവട്ടൂർ എന്നിവർ മൂന്നാം സ്ഥാനവും പങ്കിട്ടു. മെഗാ കൂപ്പൺ ഡ്രോയിൽ മുനീർ  വാഴക്കാട് എന്നിവർ വിജയികളായി.
ഇ.ടി. മുഹമ്മദ്‌ബഷീർ എം.പി, ടി വി ഇബ്രാഹിം എം.എൽ.എ, പി എ ജബ്ബാർ ഹാജി , മുസ്തഫ ചീക്കോട്, ഫിറോസ് പി.ടി പുളിക്കൽ, ഗഫൂർ ഒളവട്ടൂർ വീഡിയോ മെസ്സേജിലൂടെ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു. മണ്ഡലം പ്രസിഡന്റ് അലവിക്കുട്ടി ഒളവട്ടൂർ സ്വാഗതവും, അബ്ദുറസാഖ് ഓമാനൂർ നന്ദിയും പറഞ്ഞു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago