കുസാറ്റ് സര്‍വകലാശാലാ അറയിപ്പുകള്‍- 28-02-2017
കുസാറ്റ്: വാക്-ഇന്‍- ഇന്റര്‍വ്യൂ മാര്‍ച്ച് 10ന്
കൊച്ചി സര്‍വകലാശാലയിലെ പോളിമര്‍ സയന്‍സ് ആന്‍ഡ് റബര്‍ ടെക്‌നോളജി വകുപ്പില്‍ ഐ.എസ്.ആര്‍.ഒ റെസ്‌പോണ്ട് പദ്ധതി പ്രകാരമുള്ള പ്രോജക്ടിലേക്ക് ജൂനിയര്‍ റിസര്‍ച്ച് ഫെലോയെ നിയമിക്കുന്നതിനായി മാര്‍ച്ച് 10 വെള്ളിയാഴ്ച 11 മണിക്ക് വാക്-ഇന്‍-ഇന്റര്‍വ്യു, വകുപ്പ് ഓഫിസില്‍ നടത്തുന്നു.
കെമിസ്ട്രിപോളിമര്‍ സയന്‍സ് ഇവയില്‍ ബിരുദാനന്തര ബിരുദവും നെറ്റ് യോഗ്യതയും അല്ലെങ്കില്‍ പോളിമര്‍ ടെക്‌നോളജിപോളിമര്‍ എഞ്ചിനീയറിങ ്‌മെറ്റീരിയല്‍ സയന്‍സ് കെമിക്കല്‍ എഞ്ചിനീയറിംഗ് കറ്റാലിസിസ് എന്നീ വിഷയങ്ങളിലേതിലെങ്കിലും എം.ടെക് ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 25000+ഒഞഅ പ്രതിഫലം ലഭിക്കും. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം രാവിലെ 10.30 മുന്‍പായി പോളിമര്‍ സയന്‍സ് ആന്‍ഡ് റബര്‍ ടെക്‌നോളജി വകുപ്പ് ഓഫിസുമായി ബന്ധപ്പെടുക. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0484-2575723, ഈ-മെയില്‍: വീറുെൃ@േഴാമശഹ.രീാ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."