HOME
DETAILS

സൽമാൻ രാജാവും പുട്ടിനും തമ്മിൽ സംഭാഷണത്തിൽ ആഗോള എണ്ണ വിപണിയുടെ സ്ഥിരതക്ക് ധാരണ

  
backup
February 05 2020 | 19:02 PM

%e0%b4%b8%e0%b5%bd%e0%b4%ae%e0%b4%be%e0%b5%bb-%e0%b4%b0%e0%b4%be%e0%b4%9c%e0%b4%be%e0%b4%b5%e0%b5%81%e0%b4%82-%e0%b4%aa%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%81%e0%b4%82

    റിയാദ്: ലോകത്തെ ഏറ്റവും വലിയ എണ്ണയുത്പാദക രാജ്യങ്ങളായ സഊദി അറേബ്യയും റഷ്യയും തമ്മിൽ ആഗോള എന്ന വിപണി സ്ഥിരതക്ക് ധാരണ. സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവും റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുട്ടിനും തമ്മിൽ നടത്തിയ ടെലഫോൺ സംഭാഷണത്തിലാണ് ആഗോള എണ്ണയുത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയിലെ പ്രധാന രാജ്യമായ സഊദി അറേബ്യയും ഒപെകിനു പുറത്തുള്ള ഏറ്റവും വലിയ ഉത്പാദക രാജ്യമായ റഷ്യയും തമ്മിൽ ധാരണയിലെത്തിയത്. ആഗോള എണ്ണ വിപണിയുടെ സ്ഥിരതക്ക് ഇരു രാജ്യങ്ങളും സഹകരിച്ചും പരസ്പര ഏകോപനത്തോടെയും പ്രവർത്തിക്കുന്നതിനും സൽമാൻ രാജാവും പുട്ടിനും ഫോൺ സംഭാഷണത്തിനിടെ ധാരണയിലെത്തിയതായി ക്രെംലിൻ വക്താവ് ദിമിത്രി ബെസ്‌കോവ് വ്യക്തമാക്കി. ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ചും പൊതുതാൽപര്യമുള്ള വിഷയങ്ങളും ഇരുവരും വിശകലനം ചെയ്തു. 
      ഒപെക് പ്ലസ് കരാറിന്റെ കാര്യത്തിൽ ഏകോപനത്തോടെ ഇരു രാജ്യങ്ങളും പ്രവർത്തിക്കും. എണ്ണവിപണിയിലെ സ്ഥിരത ലക്ഷ്യമിട്ടുള്ള മുൻകരുതൽ നടപടികൾ വിശകലനം ചെയ്യുന്നതിന് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്. ലോകത്താകമാനം വ്യാപകമായ കൊറോണ വൈറസ് ബാധ ആഗോള തലത്തിൽ എണ്ണക്കുള്ള ആവശ്യം കുറച്ചേക്കുമെന്നും ഇത് വിലയിടിച്ചിലിലേക്ക് നയിച്ചേക്കുമെന്നും ആശങ്ക ഉയരുന്നതിടെയാണ് പ്രധാന എണ്ണയുത്പാദന രാജ്യങ്ങളായ സഊദിയും റഷ്യയും തമ്മിൽ സംഭാഷണം. ചൈനയുടെ പ്രതിദിന എണ്ണയാവശ്യത്തിൽ ഇതിനകം 30 ലക്ഷം ബാരലിന്റെ കുറവുണ്ടായതയാണ് കണക്കുകൾ.
     ആഗോള വിപണിയിൽ എണ്ണ വിലയിടിച്ചിൽ തടയുന്നതിന് ശ്രമിച്ച് ഉൽപാദനം നിയന്ത്രിക്കുന്നതിന് പെട്രോളിയം ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കും സംഘടനക്ക് പുറത്തുള്ള റഷ്യ അടക്കമുള്ള സ്വതന്ത്ര ഉൽപാദകരും (ഒപെക് പ്ലസ്) തമ്മിലുണ്ടാക്കിയ കരാർ കാലാവധി അടുത്ത മാസം അവസാനിക്കാനിരിക്കെ സഊദിയും റഷ്യയും തമ്മിൽ ഉണ്ടാക്കിയ ധാരണ ഏറെ പ്രസക്തമാണ്. അടുത്ത മാസം ഒപെക് പ്ലസ് രാജ്യങ്ങൾ യോഗം ചേർന്ന് കരാർ ദീർഘിപ്പിക്കുന്ന കാര്യം വിശകലനം ചെയ്യാനാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും പുതിയ സാഹചര്യത്തിൽ ഈ മാസം തന്നെ അടിയന്തിര യോഗം ചേരുന്നതിനെ കുറിച്ച് ഒപെക് പ്ലസ് രാജ്യങ്ങൾ ആലോചിക്കുന്നുണ്ട്. മാർച്ച് അവസാനം വരെയുള്ള കാലത്ത് പ്രതിദിന ഉൽപാദനത്തിൽ 17 ലക്ഷം ബാരലിന്റെ കുറവ് വരുത്തുന്നതിന് ഡിസംബറിൽ ഒപെക് പ്ലസ് ധാരണയിലെത്തിയിരുന്നു.
      കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉൽപാദനം കൂടുതൽ വെട്ടിക്കുറക്കുന്നതിനെ കുറിച്ച് ഒപെക് പ്ലസ് ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആഗോള വിപണിയിൽ എണ്ണ വിലയിൽ പതിനെട്ടു ശതമാനത്തിന്റെ കുറവാണിപ്പോൾ ഉണ്ടായിരിക്കുന്നത്. ജനുവരി ആറിന് 68.90 ഡോളർ ഉണ്ടായിരുന്ന ബ്രെന്റ് ക്രൂഡിന്റെ ഇന്നത്തെ വില 54.22 ഡോളറാണ്. ഇതേ കാലയളവിൽ വെസ്റ് ടെക്‌സാസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഓയിൽ ബാരൽ വില 63.27 ൽ നിന്നും 49.79 ഡോളറായും ഇടിഞ്ഞു. കമ്മി ബജറ്റ് ഒഴിവാക്കുന്നതിന് ബാരലിന് 80 ഡോളറാണ് സഊദി അറേബ്യ ലക്ഷ്യമിടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago
No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  2 months ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago