ദ്വിരാഷ്ട്ര ഫോര്‍മുലക്ക് യു.എന്നില്‍ പിന്തുണ തേടി മഹ്്മൂദ് അബ്ബാസ്
ജനീവ: ദ്വിരാഷ്ട്ര ഫോര്‍മുലക്ക് ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് യു.എന്‍ പ്രതിനിധികളുടെ പിന്തുണ തേടി. യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ 34ാമത് സെഷന്റെ ഉദ്ഘാടന ചടങ്ങിലാണ് അബ്ബാസ് ഫോര്‍മുലക്ക് പിന്തുണ തേടിയത്.
ഇസ്‌റാഈല്‍ വിഭജന പരിഹാരം കൊണ്ടുവരാനാണു ശ്രമിക്കുന്നതെന്നും ഈ മാസമാദ്യത്തില്‍ ഇസ്‌റാഈല്‍ സര്‍ക്കാര്‍ പാസാക്കിയ ഫലസ്തീന്‍ ഭൂമിയിലെ അനധികൃത കുടിയേറ്റം ശക്തിപ്പെടുത്താനുള്ള പുതിയ നിയമം ഇതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ജറൂസലേമിലേക്ക് അമേരിക്കന്‍ എംബസി മാറ്റാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തില്‍ അദ്ദേഹം ഉല്‍ക്കണ്ഠ രേഖപ്പെടുത്തി. ഫലസ്തീന്‍ ഈ കൗണ്‍സിലിന്റെ ആത്യന്തിക പരീക്ഷയാകുമെന്നും ലോകത്തുടനീളം സംഘടന നടത്തുന്ന മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ വിശ്വസ്തതയുടെ കാര്യത്തില്‍ അതിന്റെ ജയപരാജയങ്ങള്‍ നിര്‍ണായകമാകുമെന്നും അബ്ബാസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."