HOME
DETAILS
MAL
പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം
backup
June 13 2016 | 21:06 PM
തൃക്കരിപ്പൂര്‍: ജനതാദള്‍ നേതാവ് വി.വി കൃഷ്ണന്റെ കാറ് തകര്‍ത്ത സംഭവത്തിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ജനതാദള്‍ തൃക്കരിപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്തും കൃഷ്ണന്റെ കാര്‍ സാമൂഹ്യ ദ്രോഹികള്‍ തകര്‍ത്തിരുന്നു.
എന്നാല്‍ പ്രതികളെ കണ്ടെത്താന്‍ ഇതുവരെ പൊലിസിന് കഴിയാത്തതാണ് ആക്രമം ആവര്‍ത്തിക്കാന്‍ ഇടയായതെന്നും യോഗം ചൂണ്ടിക്കാണിച്ചു. പൊലിസിന്റെ അലസത തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്കി. ടി.വി ബാലകൃഷ്ണന് അധ്യക്ഷനായി. സി ബാലകൃഷ്ണന്, ഇ.വി ഗണേശന്, വി.കെ ചന്ദ്രന്, ടി.വി ഭാസ്കരന് സംസാരിച്ചു. കെ ശ്രീധരന് സ്വാഗതവും പി തമ്പാന് നായര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."