HOME
DETAILS
MAL
ബന്ധു നിയമനം: മന്ത്രി ജലീലിന് ലോകായുക്ത നോട്ടിസ്
backup
February 06 2020 | 02:02 AM
തിരുവനന്തപുരം : ന്യൂനപക്ഷ വികസന കോര്പറേഷന് ഡയറക്ടര്‍ ആയി തന്റെ ബന്ധുവായ കെ.ടി അദീപിനെ നിയമിച്ചതിനെതിരേ മന്ത്രി കെ.ടി ജലീലിന് ലോകായുക്ത നോട്ടിസ്.
പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി നല്കിയ പരാതി പരിഗണിച്ചാണ് ചട്ടങ്ങള്‍ ഭേദഗതി ചെയ്തതു സംബന്ധിച്ച് പ്രാഥമിക വാദം കേള്‍ക്കാന്‍ മന്ത്രി കെ.ടി ജലീല്‍, ന്യൂനപക്ഷ വികസന കോര്പറേഷന് ചെയര്മാന്, എം.ഡി കെ.ടി അദീപ് എന്നിവര്‍ക്ക് നോട്ടിസ് അയയ്ക്കാന്‍ ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ബാബു മാത്യു ജോസഫും ഉത്തരവിട്ടത്.
ഹരജിക്കാരനു വേണ്ടി അഭിഭാഷകന് ജോര്‍ജ് പൂന്തോട്ടവും സര്‍ക്കാരിനുവേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് മഞ്ചേരി ശ്രീധരന് നായരും ഹാജരായി.
കേസ് മാര്‍ച്ച് 30നു വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."