HOME
DETAILS
MAL
ആര്.എസ്.എസ് ആക്രമണം; ഉന്നതതല അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി
backup
February 06 2020 | 02:02 AM
തിരുവനന്തപുരം: പരപ്പനങ്ങാടി വള്ളിക്കുന്നിലെ ആര്.എസ്.എസ് ആള്‍കൂട്ട ആക്രമണം ഗൗരവമായി കണ്ട് ഉന്നതതല അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ അറിയിച്ചു. സംഭവത്തില്‍ തിരൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ കോട്ടക്കല്‍ എസ്.ഐ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കും. സംഭവവുമായി ബന്ധപ്പെട്ട് ഫെബ്രുവരി നാലിന് വിജേഷ്, ശ്യാം, പ്രസാദ്, സനൂപ് എന്നിവരെയും മറ്റ് കണ്ടാലറിയാവുന്ന പതിനൊന്നോളം പേരെയും പ്രതിയാക്കി പരപ്പനങ്ങാടി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളില്‍ ബിജുലാല്‍, സബീഷ്, വേണുഗോപാല്‍ എന്നിവരെ അറസ്റ്റ് ചെയ്തതായും പി.കെ അബ്ദുറബ്ബിന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."