മാര്‍ച്ച് മൂന്നിന് എസ്.വൈ.എസിന്റെ കരിപ്പൂര്‍ എംബാര്‍ക്കേഷന്‍ സേവ് ഡേ
കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി മാര്‍ച്ച് മൂന്നിന് കരിപ്പൂര്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ സേവ് ഡേ ആയി ആചരിക്കുന്നു.
അന്നേ ദിവസം ശാഖാ കമ്മിറ്റികളും സംഘടന പ്രവര്‍ത്തകരും താഴെ പറയുന്ന സന്ദേശം ഇ മെയിലായി അയക്കണം.
Sir,
Around 85 percent of the Haj pilgrims from Kerala come from the Malabar area in north Kerala. Pilgrims in the state have been left to suffer due to the shift of Haj embarkation point and State Haj camp to Cochin International Airport from Calicut International Airport. We urge steps to restore the State Haj camp and embarkation point to the Calicut International Airport.
ഈ മാറ്റര്‍
[email protected], [email protected], [email protected],
എന്നീ ഇ.മെയില്‍ ഐഡികളിലേക്ക് അയക്കണമെന്നും എംബാര്‍ക്കേഷന്‍ സേവ് ഡേ വിജയിപ്പിക്കണമെന്നും എസ്.വൈ.എസ്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയും അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."