HOME
DETAILS

അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ ലോകപ്രതിഫലനങ്ങള്‍

  
backup
February 27 2017 | 19:02 PM

%e0%b4%85%e0%b4%ae%e0%b5%87%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af%e0%b4%a4%e0%b5%8d

അമേരിക്കയ്ക്കുചാര്‍ത്തിക്കൊടുത്ത ലോകപൊലിസ് പട്ടം ഇനി എത്രകാലം നിലനിര്‍ത്താനാവും. ഉല്‍പാദന-വിപണനരംഗങ്ങളില്‍ അമേരിക്കന്‍ അപ്രമാദിത്വത്തിനു മങ്ങലേറ്റുവരികയല്ലേ. 2008 ലെ സാമ്പത്തികമാന്ദ്യത്തിന്റെ കയത്തില്‍നിന്ന് അമേരിക്കയ്ക്കു രക്ഷപ്പെടാനായിട്ടുണ്ടോ. ആ നാട്ടില്‍ ഭരണകൂടഭീകരതയുടെ ഇടം ഒരുങ്ങിവരികയാണെന്ന ആശങ്ക ശരിവയ്ക്കുന്ന തരത്തിലല്ലേ കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്.

അമേരിക്കന്‍ ജനാധിപത്യത്തിനു പ്രകടമായ പോരായ്മകളുണ്ട്. ആ വിടവിലൂടെയാണു തികഞ്ഞ പിന്തിരിപ്പനും മനുഷ്യാവകാശലംഘകനുമായി ട്രംപ് അധികാരത്തിലെത്തിയത്. അഞ്ചുലക്ഷത്തിലധികം പോപ്പുലര്‍ വോട്ട് നേടിയ ഹിലരി ക്ലിന്റന്‍ തോറ്റുവെന്നതു അമേരിക്കയില്‍ ജനാധിപത്യം ബലാല്‍ക്കാരത്തിനിരയായി എന്നുതന്നെയാണ്.

ഭീതിയുടെ വിത്തുവിതച്ചാണു ട്രംപ് അധികാരം പിടിച്ചെടുത്തത്. മുസ്‌ലിംകളെയും ചൈനക്കാരെയും കറുത്തവരെയും വാക്കുകള്‍കൊണ്ടു നിരന്തരം മുറിപ്പെടുത്തിയിട്ടും ട്രംപ് വംശവെറിയന്മാര്‍ക്കു കൂടുതല്‍ സ്വീകാര്യനാവുകയായിരുന്നു. കുടിയേറ്റക്കാരെ തടയാന്‍ മെക്‌സിക്കന്‍ അതിര്‍ത്തികളില്‍ മതിലു കെട്ടും, മുസ്‌ലിംകളെ അമേരിക്കയിലേക്ക് അടുപ്പിക്കില്ല, ഇന്ത്യ-ചൈനാ പ്രദേശങ്ങളില്‍നിന്നു തൊഴിലസവരങ്ങള്‍ അമേരിക്കയിലേക്കു പറിച്ചുനടും, ചൈനീസ് വസ്തുക്കളുടെ അമേരിക്കന്‍ വിപണി തടയാന്‍ താരീഫ് നിയമങ്ങള്‍ കര്‍ക്കശമാക്കും തുടങ്ങിയ തെരഞ്ഞെടുപ്പു പ്രസംഗങ്ങള്‍ അമേരിക്കയിലെ യാഥാസ്ഥിതികരെ സ്വാധീനിച്ചു.

അഭിപ്രായ സര്‍വേകളും മനുഷ്യാവകാശസംഘടനകളും ഉയര്‍ത്തിയ ആശയങ്ങള്‍ വിലപ്പോയതുമില്ല. അനേകായിരങ്ങള്‍ പാടുപെട്ടു നേടിയ ഇന്ത്യന്‍ ജനാധിപത്യത്തെ ബി.ജെ.പി അടക്കമുള്ള സംഘ്പരിവാര്‍ ശക്തികള്‍ ഏതുവിധം ദുരുപയോഗംചെയ്തുവോ അതുതന്നെയാണ് അമേരിക്കയിലും സംഭവിച്ചത്.

ഇന്ത്യ ഹിന്ദുരാജ്യമാണെന്ന ധാരണയോടൊപ്പം മതന്യൂനപക്ഷങ്ങള്‍ അകറ്റിനിര്‍ത്തപ്പെടേണ്ട കീഴാളവിഭാഗമാണെന്ന ചിന്തയും ദലിതരും പിന്നാക്കക്കാരും സേവകരല്ലാതെ അധികാരികളാവരുതെന്ന തനി സവര്‍ണഹൈന്ദവ ചിന്തകളും ഊതിക്കാച്ചിയെടുത്താണ് ഇന്ത്യന്‍ ജനാധിപത്യസങ്കല്‍പത്തെ കളങ്കപ്പെടുത്താന്‍ ബി.ജെ.പി, ആര്‍.എസ്.എസ് ശക്തികള്‍ ശ്രമിച്ചത്.

അമേരിക്കന്‍ രാഷ്ട്രീയത്തിലെ ലിബറല്‍പക്ഷമെന്ന് അവകാശപ്പെടുന്ന ഡെമോക്രാറ്റിക് പാര്‍ട്ടിക്കു യഥാര്‍ഥത്തില്‍ ആ മുഖം അവകാശപ്പെടാനാവില്ല. 1964ല്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ബാരിഗോള്‍ഡ് വാട്ടേഴ്‌സിനുവേണ്ടി രംഗത്തിറങ്ങിക്കൊണ്ടാണു ഹിലരി ക്ലിന്റന്റെ രാഷ്ട്രീയപ്രവേശം. പിന്നീട് അവര്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ചേരുകയായിരുന്നു. 1994 ല്‍ ബില്‍ ക്ലിന്റന്റെ അധികാരനാളുകളില്‍ കൊണ്ടുവന്ന നിയമം കറുത്തവരെയും മുസ്‌ലിംകളെയും എളുപ്പത്തില്‍ ജയിലിലടയ്ക്കാന്‍ സഹായകമായി.

അമേരിക്കന്‍ രാഷ്ട്രീയം ഒരു നാണയത്തിന്റെ രണ്ടുപുറമാണ്. ജൂത-സവര്‍ണ ലോബികളുടെ താല്‍പര്യങ്ങള്‍ക്കാണവിടെ മുന്‍തൂക്കം. ഇറാഖ് ആക്രമണത്തിനു കൂട്ടുനിന്നതു ഡെമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള സെനറ്റാണ്. ഒബാമയുടെ കാലഘട്ടത്തിലും അനേകം അക്രമങ്ങള്‍ക്കു ഭരണകൂടം തയാറായി. അതിനു ഹിലരിയെപ്പോലുള്ളവര്‍ കൂട്ടുനില്‍ക്കുകയും ചെയ്തു.

വംശീയവെറി തെരഞ്ഞെടുപ്പായുധമാക്കാമെന്ന പുതിയപാഠം മാത്രമാണ് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ട്രംപിന്റെ സംഭാവന. അമേരിക്കന്‍ രാഷ്ട്രീയത്തിനു രണ്ടു മുഖം അവകാശപ്പെടാനില്ല. പുതിയ സാഹചര്യത്തില്‍ അമേരിക്കന്‍ രാഷ്ട്രീയം ഒന്നുകൂടി തീവ്രത കൈവരിക്കാനാണു സാധ്യത. ഏഴു മുസ്‌ലിംരാഷ്ട്രങ്ങളില്‍നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ വിസാനിയന്ത്രണം തുടക്കവും പരീക്ഷണവും മാത്രമാണ്.

അഫ്ഗാനിസ്ഥാനില്‍ അമേരിക്ക പാകിയ വിഷവിത്തു വളര്‍ന്നാണു താലിബാനിസം ശക്തിപ്പെട്ടത്. സോവിയറ്റ് ചേരിയെ തകര്‍ക്കുകയെന്ന രാഷ്ട്രീയലക്ഷ്യവും വാണിജ്യക്കുത്തക നിലനിര്‍ത്താനുള്ള താല്‍പര്യവും പ്രത്യക്ഷമായിരുന്നെങ്കില്‍ മുസ്‌ലിം ശക്തിക്ഷയം നിഗൂഢലക്ഷ്യം തന്നെയായിരുന്നു.

മിഡില്‍ ഈസ്റ്റില്‍ അമേരിക്കന്‍ നയം നടപ്പാക്കുന്നതില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെന്നോ റിപബ്ലിക്കന്‍ പാട്ടിയെന്നോ വ്യത്യാസമില്ല. ലിബിയ-ഈജിപ്ത്, ജോര്‍ദാന്‍, തുനീഷ്യ, ലബ്‌നാന്‍, സിറിയ, ഇറാഖ്, സഊദി അറേബ്യ, യമന്‍ തുടങ്ങിയ നാടുകളില്‍ അടിക്കടി ഉയരുന്ന പുക അമേരിക്ക കത്തിക്കുന്ന അഗ്നി നല്‍കുന്നതാണെന്ന് അറിയാത്തവര്‍ ആരാണുള്ളത്. ഈജിപ്തിലെ തഹ്‌രീര്‍ സ്‌ക്വയറില്‍ കണ്ട മനുഷ്യാവകാശവഞ്ചനയുടെ സ്പിരിറ്റ് കെടുത്തിക്കളഞ്ഞു പട്ടാളത്തെ ഉപയോഗപ്പെടുത്തി അല്‍സീസിയെ കണ്ടെത്തിയ തിരക്കഥ അമേരിക്കയുടേതല്ലെന്ന് ആര്‍ക്കു സിദ്ധാന്തിക്കാനാവും.

മുസ്‌ലിംകളടക്കമുള്ള പിന്നാക്കക്കാര്‍ക്കു അമേരിക്ക ശുഭദിനം വാഗ്ദാനം ചെയ്യുന്നില്ല. ട്രംപിന്റെ ഭരണകൂടത്തില്‍നിന്നു പൊതുനൈതികത പ്രതീക്ഷിക്കാനാവില്ല. നരേന്ദ്രമോദിയെ ട്രംപ് തന്റെ ചിന്താപരമായ കൂട്ടുകാരനായി കാണുന്നു. ഇന്ത്യന്‍ പ്രതിരോധ രംഗത്തും രഹസ്യാന്വേഷണരംഗത്തും അമേരിക്ക-ഇസ്രാഈല്‍ അച്ചുതണ്ടു പിടിമുറുക്കാന്‍ ഇടയുണ്ട്. തീവ്രവാദത്തിന്റെ മറവില്‍ നിരപരാധികളെയും വേട്ടയാടാന്‍ കഴിയുമെന്നു പലകുറി തെളിയിക്കപ്പെട്ടതാണല്ലോ. ഫലസ്തീന്‍ ഒരു പാഠപുസ്തകമാണിപ്പോഴും.

യു.എ.പി.എ ചുമത്തി നിരപരാധികളെ വിചാരണത്തടവുകാരാക്കുന്നതും വര്‍ഷങ്ങളോളും അന്യായമായി തടവിലിടുന്നതും തുടരുന്ന സാഹചര്യത്തില്‍ അമിതമായ അധിക്രമങ്ങള്‍ ഉണ്ടാവാനാണു സാധ്യത. അയല്‍പക്ക ഇന്ത്യാവിരുദ്ധ നിലപാടും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കു തടയിടാത്ത അവസ്ഥയും ഇന്ത്യയിലേക്കു നുഴഞ്ഞുകയറി കുഴപ്പം ഉണ്ടാക്കുന്ന നടപടിയും വംശീയവെറിയന്മാര്‍ക്ക് ഏറെ സഹായകമാണ്. പാകിസ്താന്റെ അയല്‍പക്ക മര്യാദയില്ലാത്ത നടപടികളും രാഷ്ട്രീയബലക്ഷയവും പട്ടാളകേന്ദ്രീകൃത രീതികളും ഫലത്തില്‍ ഈ മേഖലയില്‍ അശാന്തി വളര്‍ത്തുകയാണ്.

ഇന്ത്യന്‍ ഭരണകൂടത്തില്‍നിന്നു മതന്യൂനപക്ഷങ്ങള്‍ക്കു നന്മകള്‍ പ്രതീക്ഷിക്കാനാവാത്തവിധം കാവിവല്‍ക്കരണം ശക്തിപ്പെടുകയാണ്. പ്രധാനമന്ത്രി ഫത്തേഹ്പൂരില്‍ നടത്തിയ പ്രസംഗം ആര്‍.എസ്എസ്. നിലവാരത്തില്‍നിന്ന് ഒരിഞ്ചു വളരാനോ താഴാനോ പ്രധാനമന്ത്രിക്കാവില്ലെന്നതിന്റെ വെളിപ്പെടുത്തലായി. കിട്ടാവുന്ന ഒരു സന്ദര്‍ഭവും പാഴാക്കാതെ മതന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ ലോക പൊലിസും സര്‍വസജ്ജമായ സ്ഥിതിക്കു മതേതരവിശ്വാസികളും ജനാധിപത്യവാദികളും ജുഡീഷ്യറിയും മനുഷ്യാവകാശസംഘടനകളും കച്ചമുറുക്കുകയല്ലാതെ മാര്‍ഗമില്ല.

അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ ഇരുപുറവും ഒന്നാണെങ്കിലും മികച്ച മനുഷ്യാവകാശപ്രസ്ഥാനങ്ങള്‍ അവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നതു ശുഭകരമാണ്. മാധ്യമങ്ങളും കടമ നിര്‍വഹിക്കാന്‍ കരുത്തുകാണിക്കണം. വിഭവസമൃദ്ധമായ ലോകത്തു ദരിദ്രരാവുന്ന അവസ്ഥയാണു വംശീയതയുടെ സംഭാവന. ഈ ഭീകരതയാണു തുടച്ചുനീക്കപ്പെടേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ലാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  5 minutes ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  10 minutes ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  39 minutes ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  an hour ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  2 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  2 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  3 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  3 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  4 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  4 hours ago