മ്യാന്‍മറിനെതിരായ കോടതിവിധി: നടപടിയെടുക്കാനാവാതെ യു.എന്‍
ന്യൂയോര്‍ക്ക്: റോഹിംഗ്യന്‍ വംശഹത്യാ കേസില്‍ മ്യാന്‍മറിനെതിരായ അന്താരാഷ്ട്ര നീതിന്യായ കോടതി വിധിയില്‍ നടപടിയെടുക്കാനാവാതെ യു.എന്‍ രക്ഷാസമിതി. ചൊവ്വാഴ്ച ചേര്‍ന്ന രക്ഷാസമിതി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും മ്യാന്‍മറിനെതിരെ നടപടി ആവശ്യപ്പെടാനോ സംയുക്ത പ്രസ്താവനയിറക്കാനോ സമിതിക്ക് കഴിഞ്ഞില്ല. രക്ഷാസമിതി സ്ഥിരം അംഗമായ ചൈനയും അംഗമായ വിയറ്റ്‌നാമും എതിര്‍ത്തതിനെ തുടര്‍ന്നാണിത്.
ഇരു രാജ്യങ്ങളും മ്യാന്‍മറിന്റെ സഖ്യ രാജ്യങ്ങളാണ്. അതേസമയം ഇവരുടെ എതിര്‍പ്പ് മറികടന്ന് സമിതിയിലെ യൂറോപ്യന്‍ യൂനിയന്‍ അംഗങ്ങള്‍ പ്രത്യേക പ്രസ്താവനയുമായി രംഗത്തെത്തി.
റഖൈനിലെ പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം മനസ്സിലാക്കാന്‍ മ്യാന്‍മര്‍ ഭരണകൂടം ശ്രമിക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാന്‍ അവര്‍ ബാധ്യസ്ഥരാണെന്നും ജര്‍മനി, ഫ്രാന്‍സ്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."